കൊറോണ തകർന്നടിഞ്ഞു അമേരിക്കൻ ഓഹരിവിപണി ഡൗജോണ്‍സില്‍ 1464 പോയിന്റ് ഇടിഞ്ഞു
ഡൗജോണ്‍സില്‍ 1464 പോയിന്റ് നഷ്ടമാണ് രേഖപ്പെടുത്തിയത്. ചരിത്രത്തിലെ രണ്ടാമത്തെ വലിയ വീഴ്ചയാണിത്. ആദ്യത്തേത് തിങ്കളാഴ്ച ഉണ്ടായ 1941 പോയിന്റ്. കഥ അവിടെ കഴിഞ്ഞില്ല. ഓഹരി വിപണി പോലെ തന്നെ ചൊവ്വാഴ്ച തിരിച്ചുവരവിന്റെ ലക്ഷണം
ന്യൂയോർക്ക്: കൊറോണ വൈറസ് ബാധയിൽ സർവതും നഷ്ടപ്പെട്ട് അമേരിക്കൻ ഓഹരി വിപണി. കോവിഡിനും എണ്ണവിലത്തകര്‍ച്ചയ്ക്കും പിന്നാലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങളും വ്യക്തമായതോടെ ഡൗജോണ്‍സ് 11 വര്‍ഷത്തെ കുതിപ്പ് അവസാനിപ്പിച്ചു. ന്യൂയോര്‍ക് എക്‌സ്‌ചേഞ്ചില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റൊഴിക്കലാണ് മൂന്നുദിവസത്തിനിടെ ഉണ്ടായത്.
ഡൗജോണ്‍സില്‍ 1464 പോയിന്റ് നഷ്ടമാണ് രേഖപ്പെടുത്തിയത്. ചരിത്രത്തിലെ രണ്ടാമത്തെ വലിയ വീഴ്ചയാണിത്. ആദ്യത്തേത് തിങ്കളാഴ്ച ഉണ്ടായ 1941 പോയിന്റ്. കഥ അവിടെ കഴിഞ്ഞില്ല. ഓഹരി വിപണി പോലെ തന്നെ ചൊവ്വാഴ്ച തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ച എണ്ണവില വീണ്ടും 32 ഡോളറിലേക്കു വീണു. എണ്ണയും ഓഹരിയും തകരുമ്പോള്‍ കുതിച്ചുയരാറുള്ള സ്വര്‍ണവില ചരിത്രത്തിലാദ്യമായി രണ്ടിനും ഒപ്പം വീണു. വ്യാപാരത്തിനിടെ പലതവണ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടും തകര്‍ച്ച പിടിച്ചുനിര്‍ത്താനായില്ല.കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം കൂടി വന്നതോടെ വിപണികള്‍ നിലംപറ്റി. 2020ന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നതില്‍ നിന്ന് 20 ശതമാനമാണ് ഓഹരി വില താഴ്ന്നത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാള്‍സ്ട്രീറ്റ് ഉദ്യോഗസ്ഥരുടേയും ബാങ്ക് മേധാവിമാരുടേയും യോഗം രണ്ടുതവണ വിളിച്ചെങ്കിലും കൃത്യമായ പ്രതിവിധി ഉരുത്തിരിഞ്ഞില്ല. ഇന്ത്യന്‍ സമയം ഇന്നു രാത്രി എട്ടുമണിയോടെ ട്രംപ് സാമ്പത്തിക ഉത്തേജക പദ്ധതി പ്രഖ്യാപിച്ചേക്കും എന്നാണ് വിലയിരുത്തല്‍. 28 ലക്ഷം കോടി രൂപയ്ക്കു തുല്യമായ തുകയാണ് രണ്ടുദിവസംകൊണ്ട് അമേരിക്കയിലെ നിക്ഷേപകര്‍ക്കു നഷ്ടമായത്.