പാക്കിസ്ഥാനില്‍ തൂക്കുകയറില്‍ നിന്നു രക്ഷപെട്ട ആസിയയ്ക്ക് യു.എസില്‍ രാഷ്ട്രീയാഭയം നല്‍കണമെന്ന് സെനറ്റര്‍

എട്ടുവര്‍ഷം മുന്‍പ് അറസ്റ്റു ചെയ്യപ്പെട്ട് വധശിക്ഷയും കാത്തു കഴിഞ്ഞിരുന്ന ആസിയായെ (53) സുപ്രീം കോടതിയാണ് വിട്ടയ്ക്കാന്‍ ഉത്തരവിട്ടത്.

0

കെന്റക്കി: ക്രിസ്തീയ വിശ്വാസത്തിന്റെ പേരില്‍ പാക്കിസ്ഥാനില്‍ തൂക്കി കൊല്ലയ്ക്കു വിധിക്കപ്പെട്ട്, ജയിലില്‍ കഴിഞ്ഞിരുന്ന ആസിയാ ബീബിയെ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ വിട്ടയയ്ക്കുവാന്‍ തീരുമാനിച്ചുവെങ്കിലും ഇവരുടെ ജീവനു ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യു എസില്‍ ഇവര്‍ക്ക് രാഷ്ട്രീയ അഭയം നല്‍കണമെന്നു കെന്റുക്കിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്റ് പോള്‍ പ്രസിഡന്റ് ട്രംപിനോടാവശ്യപ്പെട്ടു.

എട്ടുവര്‍ഷം മുന്‍പ് അറസ്റ്റു ചെയ്യപ്പെട്ട് വധശിക്ഷയും കാത്തു കഴിഞ്ഞിരുന്ന ആസിയായെ (53) സുപ്രീം കോടതിയാണ് വിട്ടയ്ക്കാന്‍ ഉത്തരവിട്ടത്.

നവംബര്‍ 7 ന് ഇവര്‍ സ്വതന്ത്രയാക്കപ്പെട്ടു. പാക്കിസ്ഥാനില്‍ ഇവരുടെ ജീവനു ഭീഷിണിയുള്ളതായി ഭയപ്പെടുന്നുവെന്ന് ട്രംപിനയച്ച കത്തില്‍ പോള്‍ പറഞ്ഞു. ആസിയായുടെ മരണ ശിക്ഷ ഒഴിവാക്കുന്നതിനു വേണ്ടി താന്‍ വാദിച്ചിരുന്നുവെന്നും പോള്‍ പറഞ്ഞു.

എട്ടുകൊല്ലം ക്രിസ്തീയ വിശ്വാസത്തിന്റെ പേരില്‍ പാക്കിസ്ഥാന്‍ ജയിലില്‍ പീഡനം അനുഭവിക്കേണ്ടി വന്ന ഇവരെയും ഇവരുടെ കുടുംബാംഗങ്ങളെയും സഹായിക്കുന്നതിനും, യുഎസിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ചിലവുകള്‍ക്കു ഫണ്ട് രൂപീകരിക്കുവാന്‍ മതനേതാക്കന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോള്‍ പറഞ്ഞു. അഞ്ചു കുട്ടികളുടെ മാതാവാണ് ആസിയ ബീബി.

You might also like

-