ജോൺസൺ ആന്റ് ജോൺസന്റെ കോവിഡ് വാക്സിൻ ഉപയോഗിക്കുന്നത് വിലക്കി അമേരിക്ക
യുഎസിൽ ജോൺ ആൻഡ് ജോൺന്റെ 6.8 ദശലക്ഷത്തിലധികം ആളുകൾക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയിട്ടുണ്ടെന്നും എഫ്ഡിഎ, സിഡിസി (സെന്റർ ഫോർ ഡിസീസ് കൺട്രോൾ)വക്താക്കൾ അറിയിച്ചു
ന്യൂയോർക്ക് :പ്രതിരോധ കുത്തിസ്വീകരിച്ച ദശലക്ഷങ്ങളിൽ ആറിൽഒരാൾക്ക് എന്ന രീതിയിൽ “അപൂർവവും കഠിനവുമായ രക്തം കട്ടപിടിക്കുന്നു” എന്ന റിപ്പോർട്ടിനെത്തുടർന്ന് ജോൺസൺ ആന്റ് ജോൺസന്റെ കോവിഡ് വാക്സിൻ ഉപയോഗിക്കുന്നത് വിലക്കി യുഎസ് റെഗുലേറ്റർമാർ ശുപാർശ ചെയ്തു .
യുഎസിൽ ജോൺ ആൻഡ് ജോൺന്റെ 6.8 ദശലക്ഷത്തിലധികം ആളുകൾക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയിട്ടുണ്ടെന്നും എഫ്ഡിഎ, സിഡിസി (സെന്റർ ഫോർ ഡിസീസ് കൺട്രോൾ)വക്താക്കൾ അറിയിച്ചു .
റിപ്പോർട്ടുചെയ്‌ത കേസുകളുടെ വിവരം അവലോകനം ചെയ്യുകയായിരുന്നു
“വാക്സിൻ സ്വീകരിച്ചതിനുശേഷം വ്യക്തികളിൽ അപൂർവവും കഠിനവുമായ രക്തം കട്ടപിടിക്കുന്നു. ഇപ്പോൾ, ഈ പ്രതികൂല സംഭവങ്ങൾ വളരെ അപൂർവമായി കാണപ്പെടുന്നു,” വക്താവ് കൂട്ടിച്ചേർത്തു.ഇത്തരം കേസുകൾ വിശകലനം ചെയ്ത് അവലോകനം ചെയ്യുകയായിരുന്നുവെന്ന് എഫ്ഡിഎ അറിയിച്ചു.
“പഠനം പൂർത്തിയാകുന്നതുവരെ, ഞങ്ങൾ താൽക്കാലിക നിരോധനം നിർദ്ദേശം ശുപാർശ ചെയ്യുന്നു. വാക്‌സിൻ സ്വീകരിക്കുന്നവരുടെ സുരക്ഷ ഉപ്പാക്കാനാണ് താത്കാലികമായി ഇത്തരം നടപടികളിലേക്ക് കടന്നതെന്നു രക്തം കട്ടപിടിക്കുന്നതിനാവശ്യമായ ചികിത്സകൽ നൽകാനും ഇതുകൊണടാൻ വാക്‌സിൻ സ്വീകരിക്കുന്നവരിൽ രക്തം കട്ടപിടിക്കുന്നതെന്നു കണ്ടെത്താനും ശ്രമം നടന്നുവരുകയാണ് , ”ഏജൻസി പറഞ്ഞു