യുക്രൈനിലെ സൈനിക നടപടിക്ക് റഷ്യ ലോകത്തോട് കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ ജോ ബൈഡൻ
റഷ്യയുടെ അഞ്ചു വിമാനങ്ങൾ വെടിവച്ചിട്ടാതെയി ഉക്രൈന് അവകാശപ്പെട്ടു . യുക്രൈൻ വ്യോമതാവളങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തതായി റഷ്യ
വാഷിങ്ടൺ | യുക്രൈനെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ തക്കിതുമായി അമേരിൻ പ്രസിഡണ്ട് . യുക്രൈനിലെ സൈനിക നടപടിക്ക് റഷ്യ ലോകത്തോട് കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ ജോ ബൈഡൻ പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും തുടർനടപടികൾ ജി7, നാറ്റോ രാഷ്ട്രത്തലവൻമാരുമായി ചർച്ച ചെയ്യുമെന്നും ബൈഡൻ വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹം റഷ്യയെ നിയന്ത്രിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. റഷ്യൻ സൈന്യത്തിൻ്റെ അന്യായമായ അധിനിവേശത്തെ നേരിടുന്ന യുക്രെയ്‌നിലെ ജനങ്ങൾക്കൊപ്പമാണ് ലോകജനതയുടെ പ്രാർത്ഥനകൾ. റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുട്ടിൻ ആസൂത്രിതമായി യുദ്ധം തെരഞ്ഞെടുക്കുകയായിരുന്നു. വലിയ നാശനഷ്ടങ്ങൾക്കും വഴിവയ്ക്കുന്ന ഈ തീരുമാനം യുക്രൈൻ ജനതയെ നരകയാതനയിലേക്ക് തള്ളിവിടും. പുട്ടിൻ പ്രഖ്യാപിച്ച സൈനിക നടപടി പ്രകോപനപരവും ഒരുതരത്തിലും നീതികരിക്കാൻ സാധിക്കാത്തതുമാണ്. ഇതിനെല്ലാം റഷ്യ കണക്ക് പറയേണ്ടി വരും – അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. വൈറ്റ് ഹൗസിൽ നിന്നും ഞാൻ സ്ഥിതിഗതികൾ പരിശോധിച്ചുവരികയാണ്. ദേശീയ സുരക്ഷ ടീമിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. നാളെ രാവിലെ ജി7 രാഷ്ട്രത്തലവൻമാരുമായി കൂടിക്കാഴ്ച നടത്തും. നാറ്റോ സഖ്യകക്ഷികളുമായും ചർച്ചകൾ തുടരുകയാണ് – ബൈഡൻ വ്യക്തമാക്കി.
യുക്രൈനില്‍ റഷ്യയുടെ മിസൈലാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. കാര്‍കീവിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇന്റര്‍ കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. രാജ്യത്തിന്റെ വിവിധ 10 സ്ഥലങ്ങളില്‍ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രൈന്‍ അറിയിച്ചു. തങ്ങളുടെ യുദ്ധവിമാനങ്ങളെയാണ് റഷ്യ ആക്രമിക്കുന്നതെന്നും യുക്രൈന്‍ പറഞ്ഞു.
അതേസമയം റഷ്യയുടെ അഞ്ചു വിമാനങ്ങൾ വെടിവച്ചിട്ടാതെയി ഉക്രൈന് അവകാശപ്പെട്ടു . യുക്രൈൻ വ്യോമതാവളങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തതായി റഷ്യ: വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.യുക്രൈനനെതിരായ യുദ്ധത്തില്‍ റഷ്യ സൈന്യത്തോടൊപ്പം ചേര്‍ന്ന് ബലാറസ് സൈന്യവും. റഷ്യ നടത്തുന്ന തന്ത്രപരമായ സൈനീക നീക്കത്തില്‍ ബലാറസിലൂടെ യുക്രൈനെ ആക്രമിക്കുകയെന്ന ലക്ഷ്യമാണ് റഷ്യയിടുന്നത്. തുടര്‍ന്ന് ബലാറസില്‍ നിന്ന് യുക്രൈയിനിലേക്ക് റഷ്യന്‍ സൈന്യം നീങ്ങുന്നതിനിടയിലാണ് ബലാറസ് സൈന്യവും റഷ്യന്‍ സൈന്യത്തിനൊപ്പം ചേര്‍ന്നത്.
പുട്ടിൻ്റെ യുദ്ധപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ യുക്രൈനിലെ വിവിധ നഗരങ്ങളിലും തുറമുഖങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എത്രയും വേഗം യുക്രൈനെ കീഴ്പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യ മുന്നോട്ട് നീങ്ങുന്നതെന്നാണ് സൂചന. തങ്ങളുടെ വിവിധ നഗരങ്ങളിൽ റഷ്യൻ വ്യോമസേന ആക്രമണം നടത്തുന്നതായി യുക്രൈൻ സർക്കാർ വ്യക്തമാക്കി. തലസ്ഥാനമായ കീവ് അടക്കം ഇതുവരെ പത്ത് നഗരങ്ങളിൽ വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം യുക്രൈനിലെ സൈനിക നടപടിയെക്കുറിച്ച് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ ചർച്ച നടന്നു. വർഷങ്ങളായി ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് പ്രസിഡൻ്റ് വ്ളാദിമിർ പുട്ടിൻ പ്രത്യേക സൈനിക ഓപ്പറേഷൻ പ്രഖ്യാപിച്ചതെന്നും വംശഹത്യയിൽ നിന്നും യുക്രൈൻ ജനതയെ രക്ഷപ്പെടുത്താനാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും രക്ഷാസമിതിയിലെ റഷ്യൻ പ്രതിനിധി വ്യക്തമാക്കി.