ജോ ബൈഡന്‍ വിജയിച്ചാൽ അമേരിക്കയുടെ നിയന്ത്രണം ചൈനക്ക് :ട്രംപ്

ജോ ബൈഡന്‍ ഒരുതരത്തിലുമുള്ള പരാമര്‍ശം ചൈനയെ പറ്റി നടത്തിയിട്ടില്ലെന്നും നടത്താന്‍ പോകുന്നില്ലെന്നും പറഞ്ഞ ട്രംപ് ബൈഡന്റെ വിജയം ചൈനയുടെ ആവശ്യമാണെന്നും ആരോപിച്ചു

0


വാഷിംഗ്ടണ്‍: നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനാണ് വിജയിക്കുന്നതെങ്കില്‍ അമേരിക്കയുടെ പൂര്‍ണ നിയന്ത്രണം ചൈനയുടെ കയ്യിലെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ജോ ബൈഡന്‍ ഒരുതരത്തിലുമുള്ള പരാമര്‍ശം ചൈനയെ പറ്റി നടത്തിയിട്ടില്ലെന്നും നടത്താന്‍ പോകുന്നില്ലെന്നും പറഞ്ഞ ട്രംപ് ബൈഡന്റെ വിജയം ചൈനയുടെ ആവശ്യമാണെന്നും ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിക്കണമെന്ന് ചൈന വളരെയധികം ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

ബൈഡന്‍ നടത്തിയ പ്രസംഗത്തില്‍ നിയമ നിര്‍വ്വഹണത്തെക്കുറിച്ചോ പൂര്‍ണമായും നിയന്ത്രണം കൈവിട്ടുപോയ ഡെമോക്രാറ്റിക് ഭരിക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്തതിനെക്കുറിച്ചോ ഒന്നും പറിഞ്ഞില്ലെന്നും ട്രംപ് ആരോപിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനേയും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസിനേയും അധിക്ഷേപിച്ച് നേരത്തെയും ട്രംപ് രംഗത്തെത്തിയിരുന്നു.കമലയെ ജോ ബൈഡന്‍ തെരഞ്ഞെടുത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സെനറ്റിലെ വളരെ മോശം അംഗമാണ് കമലയെന്നുമുള്ള ട്രംപിന്റെ പ്രസ്താവന വലിയ വിവാദത്തിന് വഴിയൊരിക്കിയിരുന്നു.

ബരാക് ഒബാമയും ജോ ബൈഡനും കൃത്യമായി ജോലി ചെയ്തിരുന്നെങ്കില്‍ താന്‍ അമേരിക്കന്‍ പ്രസിഡന്റ് ആകുമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.എതിരാളികള്‍ക്ക് എതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ട്രംപിന്റെ രീതിക്കെതിരെ വ്യാപകമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ന്യൂസിലാന്റ് പ്രസിഡന്റ് ജസീന്ത ആര്‍ഡനെക്കുറിച്ചും തെറ്റായ പരാമര്‍ശം നടത്തിയിരുന്നു.

ന്യൂസിലാന്റില്‍ കൊവിഡിന്റെ അതിഭീകരമായ വ്യാപനമാണ് ഉണ്ടായിരിക്കുന്നത് എന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാല്‍ ന്യൂസിലാന്റില്‍ ഒറ്റ കൊവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാത്ത 102 ദിവസങ്ങള്‍ക്ക് പിന്നാലെ ഏതാനും ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും സമൂഹ വ്യപനത്തിലേക്ക് പോയിട്ടില്ല. യു.എസിലെ കൊവിഡ് വ്യാപനവുമായി ന്യൂസിലാന്റിനെ താരതമ്യം ചെയ്യാന്‍ പോലുമാകില്ലെന്ന് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തന്റെ മേല്‍ ചാരപ്രവര്‍ത്തനം നടത്തിയതിന് പിടിക്കപ്പെട്ടിട്ടുണ്ട് എന്നായിരുന്നു ട്രംപിന്റെ മറ്റൊരു ആരോപണം. എന്നാല്‍ 2016ലെ ട്രംപിന്റെ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ചാരപ്രവൃത്തി നടത്തിയെന്ന ആരോപണം അന്വേഷിക്കപ്പെട്ടിരുന്നെങ്കിലുംബരാക് ഒബാമയ്ക്ക് ഇതില്‍ ഒരു പങ്കുമില്ലെന്ന് തെളിഞ്ഞിരുന്നു.

You might also like

-