ഇന്ത്യ അമേരിക്കയിൽനിന്നു 21,629 കോടിയുടെ ഹെലികോപ്റ്റര്‍ വാങ്ങും; ഭീകരവാദത്തെ ഒരുമിച്ച് നേരിടും

ചികില്‍സാ സഹകരണം, പ്രകൃതിവാതക നീക്കം തുടങ്ങി മറ്റ് മൂന്ന് കരാറുകളില്‍ക്കൂടി ഇരുനേതാക്കളും ഒപ്പുവച്ചു. ഭീകരവാദത്തെ നേരിടാന്‍ ഒരു മിച്ച് നില്‍ക്കുമെന്ന് മോദിയും ട്രംപും ആവര്‍ത്തിച്ചു. മാനസികാരോഗ്യ രംഗത്തെ ചികിത്സാ സഹകരണത്തിന് കരാറായി. വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് സഹകരണം.

0

ഡൽഹി :അമേരിക്കയില്‍ നിന്ന് 21,629 കോടിയുടെ ഹെലികോപ്റ്റര്‍ ഇന്ത്യ വാങ്ങും. ഇതിനുള്ള കരാറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒപ്പുവച്ചു. ഹൈദരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇരുവരും കരാറില്‍ ഒപ്പിട്ടത്. പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സമഗ്ര തന്ത്രപ്രധാന സഹകരണത്തിന് ധാരണയായെന്ന് പിന്നീട് ട്രംപ് വ്യക്തമാക്കി. ചികില്‍സാ സഹകരണം, പ്രകൃതിവാതക നീക്കം തുടങ്ങി മറ്റ് മൂന്ന് കരാറുകളില്‍ക്കൂടി ഇരുനേതാക്കളും ഒപ്പുവച്ചു. ഭീകരവാദത്തെ നേരിടാന്‍ ഒരു മിച്ച് നില്‍ക്കുമെന്ന് മോദിയും ട്രംപും ആവര്‍ത്തിച്ചു. മാനസികാരോഗ്യ രംഗത്തെ ചികിത്സാ സഹകരണത്തിന് കരാറായി. വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് സഹകരണം.

പ്രകൃതിവാതക നീക്കത്തിന് ഐഒസി–എക്സോൺമൊബിൽ കരാറിലും ധാരണയായി. ഭീകരവാദത്തെ ഒരുമിച്ച് നേരിടുമെന്ന് നരേന്ദ്ര മോദി. ഇസ്ലാമികഭീകരതയ്ക്കെതിരെ ഒരുമിച്ച് നില്‍ക്കുമെന്ന് ട്രംപ്. വിപുലമായ വ്യാപാരകരാറിനുള്ള കൂടിയാലോചന തുടങ്ങിയെന്ന് മോദി. വാണിജ്യമന്ത്രിമാര്‍ തമ്മില്‍ യോജിപ്പിലെത്തി, കരാറിന് ഉടന്‍രൂപം നല്‍കും.യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് രാഷ്ട്രപതിഭവനില്‍ രാവിലെ ഊഷ്മള വരവേല്‍പ്പ് നല്‍കി. രാഷ്ട്രപിതാവിന്‍റെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി ട്രംപും മെലനിയയും പുഷ്ചക്രം അര്‍പ്പിച്ചു. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളിലെത്തിയ മെലനിയ വിദ്യാര്‍ഥികളുമായി സംവദിച്ചു.

യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് പ്രഥമ വനിത ട്രംപിനും ഭാര്യ മെലനിയക്കും രാഷ്ട്രപതിഭവനിലേക്കുള്ള വരവേല്‍പ്പ് ആചാരപരമായിരുന്നു. അശ്വാരൂഡ സേനക്ക് നടുവില്‍ ഒൗദ്യോഗിക വാഹനമായ ബീസ്റ്റില്‍ ട്രംപ്. രാഷ്ട്രപതി രാംനാഥ് കോവിന്ദും പത്നി സവിതാ കോവിന്ദും പ്രധാനമന്ത്രിയും ചേര്‍ന്ന് ട്രംപിനെയും മെലനിയയും സ്വീകരിച്ചു. തുടര്‍ന്ന് സൈന്യത്തിന്‍റെ ഗാര്‍ഡ് ഹോണർ.രാജ്ഘട്ടിലെത്തിയ ട്രംപും മെലനിയയും മഹാത്മാഗാന്ധിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ ഗാന്ധിജിയെപ്പറ്റി എഴുതാത്ത ട്രംപ് രാജ്ഘട്ടിലെ സന്ദര്‍ശക പുസ്തകത്തില്‍ ഇങ്ങനെയെഴുതി. ഇന്ത്യയ്ക്കൊപ്പം അമേരിക്കന്‍ ജനത എന്നും നിലകൊള്ളും– മഹാത്മാ ഗാന്ധിയുടെ ദര്‍ശനം. ഇത് മഹത്തായ അംഗീകാരമാണ്. ഇരുവരും രാജ്ഘട്ടില്‍ വൃക്ഷത്തൈയും നട്ടു. തുടര്‍ന്ന് നിര്‍ണായക ചര്‍ച്ചകള്‍ക്കായി ട്രംപ് ഹൈദരാബാദ് ഹൗസിലേക്ക് പോയപ്പോള്‍ മെലനിയ പോയത് മോത്തിബാഗിലുള്ള സര്‍ക്കാര്‍ സ്കൂളിലേക്കാണ്. 2018 ല്‍ ആംആദ്മി സര്‍ക്കാര്‍ ആവിഷ്കരിച്ച ഹാപ്പിനസ് ക്ലാസില്‍ പങ്കെടുത്ത യു.എസ് പ്രഥമ വനിത വിദ്യാര്‍ഥികളുമായി സംവദിച്ചു

You might also like

-