ഹാരിസ് കൗണ്ടി ഡപ്യൂട്ടി ഷെരീഫ് കോവിഡ് ബാധിച്ച് മരിച്ചു

29 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ജോണി ഒരു മാസമായി ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 1991-ല്‍ ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ച ജോണി ഇന്‍മേറ്റ് പ്രോസസിംഗ് സെന്ററിലാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്

0

ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് ഡപ്യൂട്ടി ജോണി ടന്‍ജ്ഡ് (56) കോവിഡിനെതിരേ ധീരമായി പോരാടിയെങ്കിലും അതില്‍ വിജയിക്കാനായില്ല. നവംബര്‍ 3-ന് ചൊവ്വാഴ്ച അദ്ദേഹം അന്തരിച്ചതായി ഷെരീഫ് ഓഫീസ് അറിയിച്ചു.കോവിഡ് ബാധിച്ച് മരിക്കുന്ന ഷെരീഫ് ഓഫീസിലെ മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് ജോണി. മെയ് ആറിന് സെര്‍ജന്റ് റെയ്മണ്ട്, ജൂണ്‍ 13-ന് വാന്‍ മെഞ്ചാക്ക എന്നിവരാണ് കോവിഡിന് കീഴടങ്ങിയവര്‍.

29 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ജോണി ഒരു മാസമായി ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 1991-ല്‍ ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ച ജോണി ഇന്‍മേറ്റ് പ്രോസസിംഗ് സെന്ററിലാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.സഹപ്രവര്‍ത്തകന്റെ മരണത്തില്‍ ഷെരീഫ് ഓഫീസ് ഫാമിലി അനുശോചിക്കുന്നതായി ഷെരീഫ് എഡ ഗോണ്‍സാലസ് അറിയിച്ചു. ജോണി അനേകരുടെ ജീവിതത്തെ സ്വാധീനിച്ച വ്യക്തിയായിരുന്നുവെന്നും, അദ്ദേഹത്തെ ഓര്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അഭിമാനിക്കുന്നുവെന്നും പറഞ്ഞു. ഭാര്യയും മൂന്നു പെണ്‍മക്കളും ഉള്‍പ്പെടുന്നതാണ് അന്തരിച്ച ജോണിയുടെ കുടുംബം.

You might also like

-