വിനയ് പട്ടേല്‍ യുഎസ് ട്രാവല്‍ ആന്‍ഡ് ടൂറിസം അഡൈ്വസറി ബോര്‍ഡ് അംഗം
കൊമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസാണ് ഇതു സംബന്ധിച്ച നിയമന ഉത്തരവ് നല്‍കിയിരിക്കുന്നത്.ട്രാവല്‍ ആന്‍ഡ് ടൂറിസം ഇന്‍ഡസ്ട്രി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കൊമേഴ്‌സ് സെക്രട്ടറിക്ക് ഉപദേശം നല്‍കുക എന്നതാണ് ബോര്‍ഡിന്റെ ഉത്തരവാദിത്വം.
വാഷിംഗ്ടണ്‍ ഡി.സി: യുഎസ് ട്രാവല്‍ ആന്‍ഡ് ടൂറിസം അഡൈ്വസറി ബോര്‍ഡ് അംഗമായി ഇന്ത്യന്‍വംശജൻ വിനയ് പട്ടേലിനെ നിയമിച്ചു. ഏഷ്യന്‍ അമേരിക്കന്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍കൂടിയായ വിനയ് പട്ടേലിന് രണ്ടു വര്‍ഷത്തേക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. കൊമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസാണ് ഇതു സംബന്ധിച്ച നിയമന ഉത്തരവ് നല്‍കിയിരിക്കുന്നത്.ട്രാവല്‍ ആന്‍ഡ് ടൂറിസം ഇന്‍ഡസ്ട്രി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കൊമേഴ്‌സ് സെക്രട്ടറിക്ക് ഉപദേശം നല്‍കുക എന്നതാണ് ബോര്‍ഡിന്റെ ഉത്തരവാദിത്വം. കോവിഡ് മഹാമാരിക്കുശേഷം അമേരിക്കന്‍ സാമ്പത്തികസ്ഥിതി പുനരുദ്ധരിക്കുന്നതില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം വകുപ്പിന് സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് പുതുതായി നിയമനം ലഭിച്ച വിനയ് പട്ടേല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ട്രാവല്‍ ഇന്‍സ്ട്രിയില്‍ പൊതുജന വിശ്വാസം ആര്‍ജിക്കുന്നതിനുള്ള വിവിധ വശങ്ങളെക്കുറിച്ച് അഡൈ്വസറി ബോര്‍ഡ് പല നിര്‍ദേശങ്ങളും സമര്‍പ്പിച്ചിരുന്നു. 20,000 അംഗങ്ങളുള്ള ഏഷ്യന്‍ അമേരിക്കന്‍ ഹോട്ടല്‍ അസോസിസിയേഷന്‍ വിനയ് പട്ടേലിന്റെ നിയമനത്തെ സ്വാഗതം ചെയ്യുകയും, പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.