ജോ ബൈഡന്‍ വൈറ്റ് ഹൗസിലേക്ക് ട്രംപിന്റെ ഹർജികൾ തള്ളി

ഏഴ് കോടിയിലധികം വോട്ടാണ് ബൈഡൻ നേടിയത്. 6.94 കോടി വോട്ടെന്ന ബാരക് ഒബാമയുടെ റെക്കോഡാണ് ബൈഡൻ മറികടന്നത്

0

വാഷിങ്ടണ്‍:തിരുമ്പിന് അമേരിക്ക കൈവിട്ടു വൈറ്റ് ഹൗസിലേക്ക് ആറുവോട്ട് വ്യത്യസത്തിൽ ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വിജയത്തിനടുത്തുത്തി 264 ഇലക്ടറല്‍ വോട്ടുകള്‍നേടി ബൈഡന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെക്കാളും മുന്നിലാണ്. ജയിക്കാനായി 270 ഇലക്ടറല്‍ വോട്ടുകള്‍ വേണ്ടതില്‍ ട്രംപിന് ഇതുവരെ 214 വോട്ടുകളാണ് നേടാനായത്.ലക്ഷക്കണക്കിന് തപാല്‍വോട്ടുകള്‍ എണ്ണിക്കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അന്തിമ ഫലപ്രഖ്യാപനം എന്നുവരുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. 20 വോട്ടുകളുള്ള പെന്‍സില്‍വേനിയയിലും 50.7 ശതമാനം വോട്ടുമായി നിലവില്‍ ട്രംപാണ് മുന്നില്‍. അലാസ്‌കയും ട്രംപിനൊപ്പമാണെന്ന സൂചനയാണ് നല്‍കുന്നത്. 11 ഇലക്ടറല്‍ വോട്ടുകളുള്ള അരിസോണയില്‍ 50.5 ശതമാനം വോട്ടും ബൈഡന്‍ നേടി.

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഒരു പ്രസിഡന്‍റിന് ലഭിക്കുന്ന ഏറ്റവും കൂടിയ വോട്ടിലേക്ക് ബൈഡൻ എത്തി. ഏഴ് കോടിയിലധികം വോട്ടാണ് ബൈഡൻ നേടിയത്. 6.94 കോടി വോട്ടെന്ന ബാരക് ഒബാമയുടെ റെക്കോഡാണ് ബൈഡൻ മറികടന്നത്. എന്നാൽ പ്രസിഡന്‍റാകുമോയെന്ന ചോദ്യത്തിന് ഇപ്പോഴും പൂർണ മറുപടിയായിട്ടില്ല. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. നൊവാഡയിൽ ബൈഡന്‍റെ ഭൂരിപക്ഷം കൂടുകയാണ്. നൊവാഡയിലെ ആറ് സീറ്റുകൾകൂടി ലഭിച്ചാൽ 270 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ ബൈഡനാകും. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് നിലവിൽ മുന്നിട്ടു നിൽക്കുന്ന സീറ്റുകളെല്ലാം ലഭിച്ചാലും ഭൂരിപക്ഷം നേടാനാകില്ല. ജോർജിയ (16), നോർത്ത് കാരലൈന (15), പെൻസിൽവേനിയ (20), അലാസ്‌ക (3) എന്നിവിടങ്ങളിലെല്ലാം ജയിച്ചാലും 268 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് ട്രംപിന് നേടാനാവുക.

ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥിക്കും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്കും തുല്യശക്തിയുള്ള (കൗണ്ടികളിൽ) സംസ്ഥാനങ്ങളില്‍പ്പെടുന്ന മിഷിഗനും വിസ്‌കോണ്‍സിനും പിടിച്ചതോടെ 26 വോട്ടുകൂടി നേടിയാണ് വ്യാഴാഴ്ച അമേരിക്കന്‍പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡന്‍ ലീഡ് നില ഉയര്‍ത്തിയത്. അതേസമയം, ട്രംപ് മെയ്നിലെ ഒരുവോട്ടുകൂടി നേടി. ആറ് ഇലക്ടല്‍ സീറ്റുകളുളുള്ള നവോഡയില്‍ 84 ശതമാനം വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ പതിനായിരത്തിലധികം വോട്ടിന്റെ ലീഡുണ്ട് ബൈഡന്. രിമ്പിനേക്കാൾ ബൈഡന് ഇനി നവോഡയിലെ ജയം മാത്രം മതി. ഇവിടത്തെ ആറ് ഇലക്ട്രല്‍ വോട്ടുകള്‍ കൂടിയാകുമ്പോള്‍ തന്നെ ബൈഡന് 270 തികയ്ക്കാനാകും. ജോര്‍ജിയയില്‍ മികച്ച ലീഡുണ്ടായിരുന്ന ട്രംപിന്റെ ലീഡ് 99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ കഷ്ടിച്ച് 3000 വോട്ടിന്റെ മാത്രം വോട്ടായി കുറഞ്ഞു.

ഇതിനിടെ മിഷിഗനിലേയും ജോര്‍ജിയയിലേയും കോടതിയില്‍ ട്രംപ് ടീം ഫയല്‍ ചെയ്ത കേസുകള്‍ തള്ളി. ജോര്‍ജിയയില്‍ വൈകിയെത്തിയ 53 ബാലറ്റുകള്‍ കൂട്ടികലര്‍ത്തിയെന്നായിരുന്നു ആരോപണം. മിഷിഗനിലും സമാനമായ ആരോപണമാണ് ഉന്നയിച്ചത്. മിഷിഗനില്‍ വോട്ടെണ്ണല്‍ തടസ്സപ്പെടുത്താനും ശ്രമമുണ്ടായിരുന്നു. രണ്ട് സംസ്ഥാനങ്ങളിലേയും ജഡ്ജിമാര്‍ ട്രംപിന്റെ ആരോപണങ്ങള്‍ തള്ളി. ആരോപണങ്ങള്‍ തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി.ബെഡന്‍ മുന്നിട്ട് നില്‍ക്കുന്ന നെവാഡയിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണവുമായി ട്രംപ് എത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ കോടതികളില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്ന ആരോപണവുമായി ട്രംപ് വൈറ്റ്ഹൗസില്‍ പ്രസ്താവന നടത്തി. സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

You might also like

-