അമേരിക്കന്‍ തിരഞ്ഞെടുപ്പ്അന്തിമഫലം വൈകുമെന്ന് റിപ്പോര്‍ട്ട്; സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രംപ്
വലിയ വിജയമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ്. 'വലിയ വിജയത്തിലേക്കാണ് നമ്മൾ. പക്ഷേ അവർ തെരഞ്ഞെടുപ്പ് കവർന്നെടുക്കാൻ ശ്രമിക്കുകയാണ്.ഞങ്ങൾ അത് അനുവദിക്കില്ല. വോട്ടെടുപ്പ് കഴിഞ്ഞാൽ വോട്ട് ചെയ്യാൻ അനുവദിക്കരുത്'-
വാഷിങ്ടണ്‍: വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ത്തന്നെ ട്രംപ് തന്റെ വിജയം പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാന ഫലം അറിയാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്ന് സൂചന. പലയിടത്തും വോട്ടെണ്ണിത്തീരാന്‍ എത്ര സമയമെടുക്കുമെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. വോട്ടുകള്‍ പൂര്‍ണമായും എണ്ണിത്തീരാന്‍ ചിലപ്പോള്‍ ആഴ്ചകള്‍ത്തന്നെ വേണ്ടിവന്നേക്കുമെന്ന് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
#Trumptanic ???????✊? pic.twitter.com/DxfIPEQ8EC
— Tough Love ❤️? #Resist??DP ??Putinsgay ??? (@koan4u) November 3, 2020
തപാല്‍ വോട്ടുകളിലുള്ള വര്‍ധന തന്നെയാണ് വോട്ടെണ്ണല്‍ വൈകുന്നതിന് പ്രധാന കാരണം. വ്യത്യസ്ത സ്റ്റേറ്റുകളില്‍ വോട്ടണ്ണല്‍ സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങളാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ സ്‌റ്റേറ്റുകളിലും ഫലം പുറത്തുവരുന്നത് പല സമയങ്ങളിലാകും. ചിലയിടങ്ങളില്‍ പൂര്‍ണമായി വോട്ടുകള്‍ എണ്ണിത്തീരാന്‍ ആഴ്ചകള്‍ വേണ്ടിവരും. ഡൊണാള്‍ഡ് ട്രംപ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വോട്ടെണ്ണല്‍ വൈകുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഇതിനു മുന്‍പ് അന്തിമ ഫലം അനിശ്ചിതമായി നീണ്ടത് 2000ല്‍ ആയിരുന്നു. അന്നും കോടതിയിലാണ് അന്തിമ ഫലം സംബന്ധിച്ച തീരുമാനമുണ്ടായത്. വോട്ടെടുപ്പിന് ശേഷം ഒരു മാസം കഴിഞ്ഞാണ് ജോര്‍ജ് ബുഷിന്റെ വിജയം കോടതി പ്രഖ്യാപിച്ചത്. ഇത്തവണയും അത് സംഭവിക്കാനുള്ള സാധ്യതയാണ് പലരും പ്രവചിക്കുന്നത്.പോസ്റ്റല്‍ ബാലറ്റുകളടക്കം എണ്ണി തീരാന്‍ ബാക്കിയുണ്ടെങ്കിലും പുലര്‍ച്ചെ നാലുമണിക്ക് ശേഷമുളള ബാലറ്റുകള്‍ എണ്ണരുതെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ട്രംപ് പറഞ്ഞു. നാലുമണിക്ക് കുറേ വോട്ടുകള്‍ നിഗൂഢമായി കണ്ടെത്തുകയും അവ എണ്ണുകയും ചെയ്‌തെന്നാണ് ട്രംപിന്റെ ആരോപണം. ഞങ്ങള്‍ തീര്‍ച്ചയായും വിജയിക്കാന്‍ പോവുകയാണ്. ഇപ്പോഴും വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഞങ്ങള്‍ വളരെ മുന്നിലാണ്. അവര്‍ക്ക് ഒരിക്കലും ഞങ്ങള്‍ക്കൊപ്പമെത്താനാകില്ലെന്നും ട്രംപ് പറഞ്ഞു.
പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, ജോര്‍ജിയ എന്നിവിടങ്ങളില്‍ ഇപ്പോഴും ഫലം വ്യക്തമായിട്ടില്ല. അതേസമയം സുപ്രധാനമായ ഫ്ളോറിഡ, ഒഹിയോ,ടെക്സാസ് എന്നിവിടങ്ങളില്‍ ട്രംപ് വിജയിച്ചു. അരിസോണ, വിര്‍ജിനിയ, ന്യൂ ഹാംപ്ഷെയര്‍ എന്നിവിടങ്ങളില്‍ ബൈഡനും.
ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 538 ഇലക്ടറല്‍ വോട്ടുകളില്‍ 224 എണ്ണം ജോ ബൈഡനും 213 എണ്ണം ട്രംപും നേടിയിട്ടുണ്ട്. ഇനി വരാനുള്ള 80 വോട്ടുകള്‍ ട്രംപിന് അനുകൂലമാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കാന്‍ ആകെ 270 വോട്ടുകളാണ് വേണ്ടത്.
വലിയ വിജയമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ്. ‘വലിയ വിജയത്തിലേക്കാണ് നമ്മൾ. പക്ഷേ അവർ തെരഞ്ഞെടുപ്പ് കവർന്നെടുക്കാൻ ശ്രമിക്കുകയാണ്.ഞങ്ങൾ അത് അനുവദിക്കില്ല. വോട്ടെടുപ്പ് കഴിഞ്ഞാൽ വോട്ട് ചെയ്യാൻ അനുവദിക്കരുത്’- ട്രംപ് ട്വീറ്റ് ചെയ്തു. എന്നാൽ ട്വീറ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ ഈ ട്വീറ്റിൽ റെഡ് ഫ്ളാഗ് ചെയ്തിട്ടുണ്ട്.
അതേസമയം, അവസാന വോട്ടും എണ്ണുന്നതുവരെ ഒന്നും അവസാനിക്കില്ലെന്ന് ജോ ബൈഡൻ പറഞ്ഞു. നമ്മൾ നല്ല നിലയിലാണ്യ നമ്മൾ വിജയത്തിലേക്ക് നീങ്ങുകയാണ്. അരിസോണയുടെ കാര്യത്തിൽ ആത്മവിശ്വാസമുണ്ട്. ജോർജിയയിൽ ഇപ്പോഴും പോരാട്ടം തുടരുകയാണ്. പെൻസിൽവാനിയയിൽ നമ്മൾ വിജയിക്കും. പക്ഷേ വോട്ടെണ്ണി കഴിയാൻ സമയമെടുക്കും’- പ്രവർത്തകരോട് ജോ ബൈഡൻ പറഞ്ഞു.