അമേരിക്ക ആർക്കൊപ്പം ? ട്രംപ് ?ബൈഡൻ, ഇന്നറിയാം

നിലവിൽ 209 ഇലക്ടറൽ കോളജുകൾ ബൈഡൻ നേടി. ട്രംപിനൊപ്പം നിലവിൽ 118 ഇലക്ടറൽ കോളജ് അംഗങ്ങളാണുള്ളത്. പക്ഷേ നിര്‍ണായക സംസ്ഥാനങ്ങളില്‍ ബൈഡൻ ഏറെ പിന്നിലാണ്. ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപ് തൂത്തുവാരിയിട്ടുണ്ട്.

0

വാഷിങ്ടൺ :അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഫലസൂചനകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുമ്പോള്‍ അമേരിക്ക ഒരു പുതിയ പ്രസിഡണ്ടിന് കീ‍ഴിലെ ഭരണത്തിലേക്ക് പോകുന്നുവെന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് പുറത്തുവരുന്നത്.നിലവിൽ 209 ഇലക്ടറൽ കോളജുകൾ ബൈഡൻ നേടി. ട്രംപിനൊപ്പം നിലവിൽ 118 ഇലക്ടറൽ കോളജ് അംഗങ്ങളാണുള്ളത്. പക്ഷേ നിര്‍ണായക സംസ്ഥാനങ്ങളില്‍ ബൈഡൻ ഏറെ പിന്നിലാണ്. ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപ് തൂത്തുവാരിയിട്ടുണ്ട്.അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ട്രംപിനാണ് ഇവിടെ ലീഡ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തി. വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം. അതിനിര്‍ണായകമായ സംസ്ഥാനങ്ങളുടെ ഫലങ്ങളും ഉടന്‍ വന്നു തുടങ്ങും. ഉച്ചയോടെ അന്തിമഫലം അറിയാനാകും.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഊരിപക്ഷം നല്‍കിയിരുന്ന ഇടങ്ങളിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ പോലും ട്രംപിന് ലീഡ് പിടിക്കാന്‍ ക‍ഴിയുന്നില്ലെന്നത് ഡെമോക്രാറ്റകള്‍ക്കൊപ്പമാകുമോ അമേരിക്ക എന്ന ചോദ്യത്തിന് ബലം നല്‍കുന്നു. എന്ന ഫലസൂചനകള്‍ അമേരിക്കന്‍ ജനതയും അണികളും എങ്ങനെ സ്വീകരിക്കും എന്നത് കണ്ടറിയേണ്ടതാണ്.ഫലം വരുന്നതിന് തൊട്ടുമുമ്പുള്ള ട്രംപിന്‍റെ ആഹ്വാനം ഉള്‍പ്പെടെ ഇത്തരത്തിലൊരു സംശയം ജനിപ്പിക്കുന്നതാണ്. ക്രമസമാധാന പാലനത്തിന് മുന്നൊരുക്കമെന്ന നിലയില്‍ തെരുവുകളില്‍ കടകളും സ്ഥാപനങ്ങളുമെല്ലാം കൊട്ടിയടച്ചു. വൈറ്റ് ഹൗസിന് മുന്നില്‍ ആളുകള്‍ക്ക് ചാടിക്കടക്കാന്‍ ക‍ഴിയാത്ത തരത്തില്‍ വലിയ വേലികള്‍ ഉയര്‍ന്നുക‍ഴിഞ്ഞു.

തെരുവുകളില്‍ പലയിടങ്ങളിലും നാഷണല്‍ ഫോ‍ഴ്സ് നിലയുറപ്പിച്ചുക‍ഴിഞ്ഞു. ട്രംപിനെതിരായ കോടതിയുടെ പരാമര്‍ശത്തെ അദ്ദേഹം അഭിസംബോധനചെയ്തത് ഇത് വലിയ കലാപങ്ങള്‍ക്ക് വ‍ഴിവയ്ക്കുന്ന കോടതി നിരീക്ഷമമാണെന്നാണ്. ഇതുകൊണ്ടൊക്കെ തന്നെ ട്രംപിന് എതിരായ ഒരു ജനവിധിയാണ് ഉണ്ടാവുന്നതെങ്കില്‍ തെരുവുകളില്‍ അണികള്‍ പ്രതിഷേധവുമായി ഇറങ്ങുമോ എന്നതും നിരീക്ഷിക്കേണ്ടാണ്.

You might also like

-