അമേരിക്കയിലെ മയിൻ സെനറ്റ് പ്രൈമറിയിൽ ഇന്ത്യക്കാരി സാറാ ഗിദയോൻ വിജയിച്ചു
റിപ്പബ്ളിക്കൻ പാർട്ടിയുടെ കരുത്തയായ നിലവിലുളള യു.എസ്.സെനറ്റർ സൂസൻ കോളിൻസുമായി ശക്തമായ പോരാട്ടത്തിനൊരുങ്ങുന്നു.
പോർട്ട് ലാന്റ് ( മയിൻ) :- ജൂലായ് 14 ചൊവ്വാഴ്ച മയിൻ സംസ്ഥാനത്തു നിന്നും ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി വിജയിച്ച ഇന്ത്യൻ അമേരിക്കനും മയിൻ ഹൗസ് സ്പീക്കറുമായ സാറാ ഗി ദയോൻ നവംബറിലെ പൊതു തിരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ പാർട്ടിയുടെ കരുത്തയായ നിലവിലുളള യു.എസ്.സെനറ്റർ സൂസൻ കോളിൻസുമായി ശക്തമായ പോരാട്ടത്തിനൊരുങ്ങുന്നു.
പ്രൈമറി തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥികളായ ബെറ്റ്സി സ്വീറ്റ് ,അറ്റോർണി ബ്രി കിഡ മാൻ എന്നിവരെയാണ് സാറാ പരാജയപ്പെടുത്തിയത്.
മയിനിൽ നിന്നുള്ള റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി സൂസൻ കോളിൻസിന്റെ വിജയം യു.എസ്.സെനറ്റിൽ പാർട്ടിക്ക് ഭൂരിപക്ഷം നേടുന്നതിന് അനിവാര്യമാണ്.
എന്നാൽ സ്പീക്കർ പദവിയിലിരുന്ന സാറ വളരെയേറെ ശുഭാപ്തിതി വിശ്വാസത്തിലാണ്.
മയിനിലെ വോട്ടർമാർ ഒരു മാറ്റം ആഗ്രഹിക്കുന്നു. കഴിഞ്ഞ 24 വർഷമായി മയിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും സീനിയറായ സൂസൻ മയിൻ വോട്ടർമാരുടെ താൽപര്യത്തെക്കാൾ രാഷ്ട്രീയപ്പാർട്ടികളുടെ താൽപര്യം സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകിയിട്ടുള്ളത്. യു.എസ് സെനറ്റിലെ പല സുപ്രധാന തീരുമാനങ്ങളിലും സൂസന്റെ പങ്ക് നിർണായകമായിരുന്നു. ട്രoപിന്റെ നിലപാടുകളെ പൂർണ്ണമായും പിന്തുണച്ചിരുന്ന സെനറ്ററായിരുന്നു സൂസൻ.
സാറ ഗിദയോൻ ഇന്ത്യയിൽ നിന്നും കുടിയേറിയ പീഡിയാട്രീഷൻ പിതാവിന്റെയും അമേരിക്കയിൽ നിന്നും കുടിയേറിയ മാതാവിന്റെയും മകളായി റോസ് ഐലൻറിലാണ് ജനിച്ചത്. ജോർജ് വാഷിംങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ ഇവർ പത്രത്തിന്റെ അഡ്വർടൈസിങ് എക്സിക്യൂട്ടിവായിരുന്നു. സൂസനെ അട്ടിമറിച്ചു യു.എസ് സെനറ്ററായി സാറാ തിരഞ്ഞെടുക്കപ്പെടുമോ എന്നാണ് രാഷ്ട്രം ഉറ്റുനോക്കുന്നത്.