വാറണ്ടില്ലാതെ പോലീസിനു സെല്‍ഫോണ്‍ പരിശോധിക്കാനാവില്ല: അമേരിക്കൻ സുപ്രീംകോടതി  

0

വാഷിംഗ്ടണ്‍ (ഡി.സി): ജഡ്ജിയില്‍ നിന്നും ലഭിച്ച വാറണ്ടില്ലാതെ സ്വകാര്യവ്യക്തികളുടെ സെല്‍ഫോണ്‍ ഡാറ്റ പോലീസിന് പരിശോധിക്കാനാവില്ലെന്ന് യു.എസ് സുപ്രീം കോടതി ഉത്തരവിട്ടു.നിയമപാലകരുടെ അധികാരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമം നാലിനെതിരെ അഞ്ചു വോട്ടുകള്‍ക്കാണ് സുപ്രീംകോടതി അംഗീകരിച്ചത്.

സെല്‍ ഫോണിനു വേണ്ടി അപേക്ഷിക്കുമ്പോള്‍ അപേക്ഷകന്റെ മുഴുവന്‍ വിവരങ്ങളും പോലീസിന് ലഭ്യമാകുന്ന സ്ഥിതിയാണ് ഈ ഉത്തരവോടെ ഇല്ലാതായത്. സ്വകാര്യ സെല്‍ഫോണ്‍ കമ്പനിക്കാരുടെ ഒരു വിജയമായി ഇതിനെ വ്യാഖ്യനിച്ചാല്‍ അതില്‍ തെറ്റില്ല.സ്വകാര്യ വ്യക്തിയുടെ സ്വകാര്യ താല്പര്യങ്ങള്‍ കണ്ടെത്തണമെങ്കില്‍ സെര്‍ച്ച് വാറണ്ട് അനിവാര്യമാണെന്ന് സുപ്രീം കോടതി വിധി വായിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് ആവര്‍ത്തിച്ച് വ്യക്തമാക്കി.

മിഷിഗണിലും ഒഹായോവിലും നിരവധി കളവു കേസ്സുകളില്‍ പ്രതിയായ കാര്‍പന്റര്‍, കേസ്സ് വിചാരണ നടക്കവെ സെല്‍ഫോണ്‍ ഡാറ്റ ഉപയോഗിച്ച് എവിടെയെല്ലാം കളവുനടത്തി എന്നത് പോലീസ് കണ്ടെത്തിയത് ഭരണഘടനാവിരുദ്ധമാണെന്നും, സെര്‍ച്ച് വാറണ്ട് ഇല്ലാതെയാണ് സെല്‍ഫോണ്‍ പരിശോധിച്ചതെന്നും വാദിച്ചത് അംഗീകരിക്കുന്നതായിരുന്നു സുപ്രീംകോടതിവിധി. സെക്യുരിട്ടി കാമറകള്‍ പരിശോധിക്കുന്നതിനു തടസ്സമില്ലെന്നും കോടതിവ്യക്തമാക്കി.

You might also like

-