ഭോപ്പാലി ല്‍ മഴപെയ്യിക്കാൻ താവളകല്യാണം നടത്തി ബിജെപി മന്ത്രി. മന്ത്രക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അസഭ്യപ്പെരുമഴ

മഴയ്ക്കായി “തവളക്കല്ല്യാണം”; നേതൃത്വം വഹിച്ച ബിജെപി മന്ത്രി ലളിത് യാദവിന് അസഭ്യപ്പെരുമഴ

0

ഭോപ്പാല്‍:മഴ പെയ്യിക്കാന്‍ പല യാഗങ്ങളും നടത്തിയതായി പുരാണങ്ങളിലും മറ്റും നിരവധി കഥകള്‍ കേട്ടിട്ടുണ്ട്. ഇതിനായി വ്യത്യസ്തതരം യാഗങ്ങള്‍ അനുഷ്ഠിക്കും. ഇവ ചെയ്താല്‍ മഴ പെയ്യുമെന്നാണ് ഭക്തരുടെ വിശ്വാസം. അങ്ങനെയൊരു വേറിട്ട സംഭവമാണ് മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ നടന്നത്. മഴ പെയ്യിക്കാന്‍ ഉത്തരേന്ത്യയില്‍ മഴദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ഒരു വേറിട്ട ആചാരം നടത്താറുണ്ട്. തവളകളെ തമ്മില്‍ കല്ല്യാണം കഴിപ്പിച്ചാണ് ആചാരം. ബിജെപി മന്ത്രി ലളിത് യാദവാണ് തവള കല്ല്യാണത്തിന് നേതൃത്വം നല്‍കിയത്.

ഛത്തർപുരിലെ ക്ഷേത്രത്തിലാണ് തവളകള്‍ തമ്മില്‍ കല്യാണം നടത്തിയത്. ദൈവങ്ങളെ പ്രീതിപ്പെടുത്താൻ നടത്തുന്ന അതിപുരാതന ആചാരമാണ് തവളക്കല്യാണമെന്നാണ് ക്ഷേത്രം തന്ത്രി ബ്രിജ്നന്ദൻ പറയുന്നത്. കൊടും വരൾച്ച അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ഒന്നാണ് ഛത്തർപുർ. ഈ മണ്ഡലത്തിലെ എംഎൽഎയാണ് ലളിത് യാദവ്.അതേസമയം മന്ത്രിയുടെ നടപടിയെ പ്രതിപക്ഷം വിമര്‍ശിച്ചു. “കുടിവെളളം ലഭ്യമാക്കേണ്ട സ്ഥലത്ത് പൂജ നടത്തുകയാണ് ബിജെപി നേതാക്കൾ ചെയ്യുന്നത്,” മുതിർന്ന കോൺഗ്രസ് നേതാവ് അലോക് ചതുർവേദി വിമർശിച്ചു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് പൂജ നടത്തിയതെന്നാണ് ഇദ്ദേഹത്തിന്റെ വാദം. താൻ സ്വന്തം പണം മുടക്കി 100 വാട്ടർ ടാങ്കറുകൾ ഛത്തർപുറിലെ വിവിധ സ്ഥലങ്ങളിൽ എല്ലാ ദിവസവും ജലവിതരണത്തിനായി പ്രവർത്തിപ്പിക്കുന്നുണ്ടെന്നും അത്തരം പ്രവർത്തനങ്ങളാണ് മന്ത്രി ചെയ്യേണ്ടതെന്നും ചതുർവേദി വിമർശിച്ചു.

മന്ത്രിയും പ്രാദേശിക ബിജെപി നേതാക്കളും ആസാദ് ഉത്സവ് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് തവളകളുടെ കല്ല്യാണവും നടത്തിയത്. ഈ വിവാഹം കാണാന്‍ നൂറു കണക്കിനാളുകളാണ് എത്തിയത്.

“പ്രകൃതിയിൽ സന്തുലിതാവസ്ഥ നിലനിർത്താനാണ് ഈ വിവാഹം നടത്തിയത്. ഇത് പണ്ട് കാലത്തേ നടത്തിവന്നിരുന്നതാണ്. മുൻകാലങ്ങളിൽ ഇത് ക്ഷേത്രങ്ങളിലാണ് നടത്തിയിരുന്നത്,” ലളിത് വിശദീകരിച്ചു.

ജലക്ഷാമം മൂലം ഉത്തര്‍പ്രദേശിലും നേരത്തേ തവളകളെ തമ്മില്‍ വിവാഹം ചെയ്യിച്ച സംഭവം ഉണ്ടായിരുന്നു.

You might also like

-