അമേരിക്കയിൽ കോവിഡ് മരണം അരലക്ഷം കടന്നു ..ലോകത്തു മരണം രണ്ടുലക്ഷത്തോടടുക്കുന്നു

ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകൾ പ്രകാരം 50,952 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. 903,202 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. അമേരിക്കയിൽ ഈ മാസം ഓരോ ദിവസവും 2000 അമേരിക്കകാർ വീതം മരിച്ചുവെന്നാണ് കണക്ക്

0

ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അൻപതിനായിരം കടന്നു. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകൾ പ്രകാരം 50,952 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. 903,202 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. അമേരിക്കയിൽ ഈ മാസം ഓരോ ദിവസവും 2000 അമേരിക്കകാർ വീതം മരിച്ചുവെന്നാണ് കണക്ക്

അമേരിക്കയിലെ മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് വിലയിരുത്തൽ. നിലവിൽ ആശുപത്രികളിലും നേഴ്‌സിങ് ഹോമുകളിലുമായി മരിച്ചവരുടെ എണ്ണം മാത്രമെ യുഎസിലെ പല സ്റ്റേറ്റുകളും എടുത്തിട്ടുള്ളു. വീടുകളിൽ മരിച്ചവരുടെ എണ്ണം കൂടി എടുക്കുമ്പോൾ ഇനിയും ഉയരുമെന്നാണ് പറയപ്പെടുന്നത്. കൊറോണ മഹാമാരി ഏറ്റവും രൂക്ഷമായി തന്നെ ബാധിച്ചത് അമേരിക്കയിലെ ന്യൂയോർക്കിലാണ്. രാജ്യത്തെ ആകെ മരണസംഖ്യയുടെ 40% ഇവിടെ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.1950-53 കാലഘട്ടത്തിലുണ്ടായ കൊറിയ യുദ്ധത്തിൽ മരിച്ച അമേരിക്കകാരെക്കാൾ കൂടുതൽ പേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്നും റിപ്പോര്‍ട്ടുകൾ വരുന്നുണ്ട്. അന്നത്തെ യുദ്ധത്തിൽ 36516 പേർക്കാണ് ജീവൻ നഷ്ടമായത്.
അതേസമയം കോവിഡ്19 ബാധിച്ച ലോകത്തു 194,547 പേര് മരിച്ചു ഇതുവരെ 2,796,143 പേർക്ക് കോവിഡ് സ്ഥികരിച്ചു

You might also like

-