യുഎസ് അതിര്‍ത്തി സമീപ ഭാവിയില്‍ തുറക്കില്ലെന്നു കനേഡിയന്‍ പ്രധാനമന്ത്രി  

കോവിഡ് എന്ന മഹാമാരിയെ നിയന്ത്രിക്കുന്നതിന് അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്

0

കാനഡ : യുഎസ് കാനഡ അതിര്‍ത്തി സമീപ ഭാവിയിലൊന്നും പൂര്‍ണ്ണമായി തുറക്കില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡൊ പറഞ്ഞു.ഏപ്രില്‍ 16 വ്യാഴാഴ്ച പ്രധാനമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.യുഎസ് – കാനഡ അതിര്‍ത്തി 5500 മൈല്‍ നീണ്ടു കിടക്കുന്നു. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ കോവിഡ് എന്ന മഹാമാരിയെ നിയന്ത്രിക്കുന്നതിന് അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. യുഎസ് ഗവണ്‍മെന്റുമായി അതിര്‍ത്തി നിയന്ത്രണങ്ങളെ കുറിച്ചു ചര്‍ച്ച നടത്തിവരികയാണ് ജസ്റ്റിന്‍ പറഞ്ഞു.

അത്യാവശ്യകാര്യങ്ങള്‍ക്ക് അതിര്‍ത്തിയിലൂടെ കര്‍ശന പരിശോധനയ്ക്കുവിധേയമായി പ്രവേശനം അനുവദിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.എല്ലാ രാജ്യങ്ങളും ചെയ്യുന്നതുപോലെ ഞങ്ങള്‍ക്കും !ഞങ്ങളുടെ പൗരന്മാരെ സംരക്ഷിക്കേണ്ടതുണ്ട്. അമേരിക്കന്‍ ജനസംഖ്യയുമായി തുലനം ചെയ്യുമ്പോള്‍ ഒന്‍പതിരട്ടി കുറവാണ് കനേഡിയന്‍ ജനസംഖ്യ. അവരുടെ ആരോഗ്യത്തിനും സുരക്ഷിതത്വത്തിനുമാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്.

ന്യൂയോര്‍ക്ക് സംസ്ഥാനവുമായി ബന്ധപ്പെട്ടു കിടക്കുന്ന രണ്ടു കനേഡിയന്‍ പ്രവിന്‍സുകളിലാണ് (ക്യുബക്ക്, ഒന്റാരിയൊ) കൊറോണ വൈറസ് വ്യാപകമായി കണ്ടുവരുന്നത്. കോവിഡ് 19 വ്യാപകമാകുന്നതിനു മുമ്പ് 2.4 ബില്യണ്‍ വിലമതിക്കുന്ന വസ്തുക്കളും 400,000 ആളുകളുമാണ് യുഎസ് കാനഡ അതിര്‍ത്തി കടന്നു പോയിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.അമേരിക്കയുമായി നല്ല ബന്ധമാണ് കാനഡ വെച്ചു പുലര്‍ത്തുന്നതെന്നും അതിര്‍ത്തി തുറക്കുന്ന കാര്യം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You might also like

-