അമേരിക്കയിലെ ഹൂസ്റ്റണിൽ മലയാളി മുങ്ങി മരിച്ചു
ഹ്യൂസ്റ്റൺ :കടലിൽ ബോട്ട് യാത്രക്കിടയിൽ ആഗസ്ത് 3 വെള്ളിയാഴ്ച രാത്രി കാണാതായ നീറിക്കാട് കറ്റുവീട്ടിൽ ജിനു ജോസഫ് (39)ൻറെ മൃതദേഹം ശനിയാഴ്ച വൈകീട്ടു കണ്ടെത്തിയാതായി അധികൃതർ പറഞ്ഞു മലയാളികളായ മറ്റു മൂന്ന് കൂട്ടുകാർക്കൊപ്പം കടലിൽ ബോട്ടിംഗ് നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ബോട്ടിൽ ഉണ്ടായിരുന്ന ജിനുവിനെ ഒരു സെൽഫി എടുക്കുന്നതിനിടയിൽ കാണാതാവുകയായിരുന്നു . ശാന്തമായി കിടന്ന തടാകത്തിൽ യാതൊരുവിധ ശബ്ദവും ഇല്ലാതെയാണ് ജിനുവിനെ കാണാതായത് എന്ന് കൂട്ടുകാർ പറയുന്നു
ഭാര്യ ഫിൻസി പൂഴിക്കോൽ മണലേൽ കുടുംബാംഗമാണ്. മക്കൾ : അലോവ് , അലോണ , അലോഷ് . മൃതദേഹം ഹൂസ്റ്റൺ ആശുപത്രിയിൽ സൂക്ഷിച്ചിരികയാണ് . ആട്ടോപ്സിക് ശേഷം സംസ്കാരം നാട്ടിൽ നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നു ബന്ധുവായ ബെന്നി തോമസ് അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്കു
ബെന്നിതോമസ് 847 528 0492