ഫ്രിസ്‌ക്കൊ മാറാനാഥാ വാര്‍ഷിക കണ്‍വന്‍ഷന്‍ ആഗസ്റ്റ് 3-5 വരെ

0

ഫ്രിസ്‌ക്കൊ (ഡാളസ്): മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഫ്രിസ്‌ക്കൊയുടെ 2018 വാര്‍ഷിക കണ്‍വന്‍ഷന്‍ ആഗസ്റ്റ് 3 മുതല്‍ 5 വരെ നടത്തപ്പെടുന്നു.വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.30 മുതല്‍ 9 വരേയുംം, ഞായറാഴ്ച രാവിലെ 9.30 മുതലും നടക്കുന്ന യോഗങ്ങളില്‍ കണ്‍വന്‍ഷന്‍ പ്രസംഗികനും, വേദ പണ്ഡിതനുമായ പാസ്റ്റര്‍ വി ഒ വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തും. ഗാന ശുശ്രൂഷയോടെ യോഗങ്ങള്‍ കൃത്യ സമയത്ത് ആരംഭിക്കുമെന്നും, ഏവരേയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.ഫ്രിസ്‌ക്കൊ 499 കിങ്ങ് റോഡിലുള്ള ഹാളിലാണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ സാലു ഡാനിയേല്‍ 504 756 8469

You might also like

-