ഫോമയുടെ സാരഥികള്‍ റെഡി, തേരോട്ടം ജൂലൈ പതിനാറു മുതല്‍.
ഫോമയുടെ നാഷനല്‍ കമ്മിറ്റി ജൂലൈ 16 ന് യോഗം ചേരുന്നതൊടെ പുതിയ ഭാരവാഹികളും സ്ഥാനമേല്‍ക്കും.
ഇലക്ഷനിലെ ഭിന്നതയും കടുത്ത മല്‍സരവും മറന്ന് ഒന്നായി സംഘടനയെ സേവിക്കാനുള്ള അവസരമാണ് വിജയികള്‍ക്കു കൈവന്നിരിക്കുന്നത്.ഐക്യവും സൗഹ്രുദവും ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനവും ആണു ജനം പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷകള്‍ സഫലമാക്കുമെന്നു പുതിയ ഭാരവാഹികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു
ഫിലിപ്പ് ചാമത്തില്‍ – ഫോമാ പ്രസിഡന്റ്.
ഫോമായുടെ നാഷണല്‍ കമ്മറ്റി മീറ്റിംഗ് ജൂലൈ പതിനാറിന്, ഭാരവാഹികള്‍ പുതിയ ദിശാബോധത്തോടെ സംഘടനകളുമായി സംവദിക്കും. അമേരിക്കന്‍ മലയാളികളുടെ ജനകീയ സംഘടന എന്ന ഖ്യാതി താഴെതട്ടിലേക്ക് വികേന്ദ്രികരിക്കും.
ഫോമയുടെ കണ്‍വന്‍ഷന്‍ ഇനി നടക്കേണ്ടത് ഡാളസിലാണ്. ഫോമയുടെ പ്രവര്‍ത്തനം ടെകസാസിലേക്കും വ്യാപിക്കേണ്ടതുണ്ട്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കുടിയേറുന്ന ഒരു പ്രദേശം ടെകസാസിലെ ഡാളസ് ആണ്. അതു കൊണ്ട് തന്നെ അമേരിക്കന്‍ മലയാളികള്‍ക്ക് സംഘടനയില്‍ കൂടുതല്‍ വിശ്വാസ്യത നേടിയെടുക്കാന്‍ ഈ നേതൃത്വ മാറ്റത്തിന് കഴിയും എന്ന് വിശ്വസിക്കുന്ന മലയാളി സമൂഹം ഇവിടെ ഉണ്ട്. ഫോമായുടെ 2018 -20 കാലഘട്ടം അമേരിക്കന്‍ സംഘടനാ ചരിത്രത്തിലെ തന്നെ മികച്ച ഒരു കാലഘട്ടമായി മാറ്റുവാന്‍ എല്ലാ അംഗ സംഘടനകളും ശ്രമിക്കണം .അതിനായി അമേരിക്കന്‍ മലയാളികള്‍ക്കൊപ്പവും അവരുടെ ജീവല്‍ പ്രശനങ്ങളിലും ഒപ്പം നില്‍ക്കുക എന്ന ദൗത്യം കൂടി ഉണ്ട്. അത് ഒരു ഭാരിച്ച ഉത്തരവാദിത്വം ആണ് എന്ന ഉത്തമ ബോധ്യവും ഉണ്ട്. അതിനായി ഒരു ടീമിനെ തന്നെ റെഡിയാക്കി എടുക്കുവാനാണ് പദ്ധതി. കൂടുതല്‍ ചെറുപ്പക്കാരെ ഫോമയിലേക്കു ആകര്‍ഷിക്കുവാനുള്ള ഒരു പ്രവര്‍ത്തനത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തിപരമായി ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട് .
പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ വേണ്ടി മാത്രം കേരള കണ്‍ വന്‍ഷന്‍ നടത്തുന്നതു കൊണ്ട് കാര്യമില്ല. അതു പ്രയോജന പ്രദമാകണം. അമേരിക്കന്‍ സാഹചര്യങ്ങളെപറ്റി നാട്ടിലുള്ളവര്‍ക്ക് അവബോധം നല്‍കാനുള്ള സെമിനാറുകളും മറ്റും നടത്താന്‍ നമുക്കാകും. ഇവിടെ ബിസിനസ് നടത്തുന്നതിന്റെ പ്രശ്നങ്ങള്‍, ഇമ്മിഗ്രന്റായി വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ അതില്‌പെടും.
ഫിലിപ്പ് ചമത്തില്‍ അമേരിക്കയില്‍ ടെക്‌സാസ് സംസ്ഥാനത്ത് ഡാലസില്‍ കുടുംബസമേതം വസിക്കുന്നു.
ജോസ് എബ്രഹാം – സെക്രട്ടറി.
നിരവധി പദ്ധതികള്‍ പരിഗണയില്‍ ഉണ്ട്. യുവജനങ്ങളുടെ കടന്നു വരവ്, രാഷ്ട്രീയ പ്രവേശം, ചാരിറ്റി എന്നിവയും, നമ്മുടെ അമേരിക്കന്‍ മലയാളികളില്‍ ഉണ്ടാകേണ്ട മാറ്റങ്ങളൊക്കെ അതില്‍ പെടുന്നു.
രണ്ടോ മൂന്നോ ദിവസം നീളുന്ന ഒരു യൂത്ത് സമ്മിറ്റ് ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇതിനുള്ള പണം ഫെഡറല്‍ സര്‍ക്കാറിന്റെ പ്രോജക്ടുകളില്‍ നിന്നു കണ്ടെത്തുക എന്നതാണു പ്രധാനം. അതു സാധ്യമാവും. ഇപ്പോഴത്തെ ജനസമ്പര്‍ക്ക പരിപാടി കോണ്‍ഫറന്‍സ് കോളിലൂടെയാണെങ്കിലും നല്ലതു തന്നെ. അത് ഒന്നു കൂടി വികസിപ്പിച്ച് ജനങ്ങളുമായി കഴിയുന്നത്ര നേരിട്ട് ബന്ധപ്പെടുകയാണു തന്റെ ലക്ഷ്യം.
മുഖ്യധാരയുമായി ഇപ്പോള്‍ നമുക്കു ബന്ധം കുറവാണ്. ഒന്നാം തലമുറക്കു അതിനുള്ള പരിമിതികളുമുണ്ട്. എന്നാല്‍ രണ്ടാം തലമുറക്ക് അതിനുള്ള അവസരം ഒരുക്കാന്‍ നമുക്കാകും. ഇപ്പോള്‍ തന്നെ ഹോളിവുഡ്, മ്യൂസിക് രംഗം , ടിവി എന്നിവിടങ്ങളിലൊക്കെ നമ്മൂടെ രണ്ടാം തലമുറ വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. നമ്മുടെ സഹായമൊന്നും കൂടാതെയാണു അവര്‍ ഈ നേട്ടമൊക്കെ കൈവരിച്ചത് എന്നതു മറക്കേണ്ടതില്ല. ഇപ്പോഴും ഒന്നാം തലമുറ മെഡിക്കല്‍ രംഗമാണു കരിയറായി കാണുന്നത്. അതിനു മാറ്റം വരേണ്ട കാലമായി.
മാധ്യമ പ്രവര്‍ത്തകകന്‍ കൂടിയായ ജോസ് ഏബ്രഹാം അമേരിക്കന്‍ മലയാളികള്‍ക്കു സുപരിചിതനാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എഴുതുന്നതു കൂടാതെ ടിവി രംഗത്തും കഴിവു തെളിയിക്കാന്‍ കഴിഞ്ഞ അപൂര്‍വ്വം ചിലരിലൊരാള്‍.
ജോസ് എബ്രഹാം ന്യൂ യോര്‍ക്ക് സ്റ്റാറ്റന്‍ ഐലന്റില്‍ വസിക്കുന്നു.
ഷിനു ജോസഫ് – ട്രെഷറര്‍.
യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ പ്രസിഡന്റായി സംഘടനക്ക് നല്‍കിവരുന്ന പുത്തന്‍ ഉണര്‍വ് ഷിനുവിന്റെ നേതൃപാടവത്തിന് നല്ലൊരു ഉദാഹരണമാണ്. ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന ബിസിനസുകാരന്‍ കൂടിയായ ഷിനു ഇക്കൊല്ലത്തെ റിപ്പബ്ലിക്കന്‍ കമ്മിറ്റിയുടെ ബസ്റ്റ് എന്റര്‍പ്രണര്‍ അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്. വിവിധ സാമൂഹ്യ, സാംസ്‌കാരിക സംഘടനകളിലും ഷിനു പ്രവര്‍ത്തിച്ചുവരുന്നു. 2020ല്‍ ഫോമായുടെ കണ്‍വന്‍ഷന്‍ ഡാളസ് സിറ്റിയില്‍ നടത്തണമെന്നും കണ്‍വന്‍ഷന്‍ ഫോമായുടെ ചരിത്രത്തിലെ നാഴികകല്ലായി മാറ്റിയെടുക്കുമെന്നും ഷിനു പറഞ്ഞു. ഫോമായുടെ പ്രവര്‍ത്തന ഫണ്ടുകള്‍ കണ്ടെത്തുവാനും, കണക്കുകള്‍ സുതാര്യമാക്കുവാനും തന്‍ സാദാ ജഗരൂഗനാണന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഷിനു ജോസഫ് ന്യൂ യോര്‍ക്ക് യോങ്കേര്‍സില്‍ താമസിക്കുന്നു.
വിന്‍സെന്റ് ബോസ് മാത്യു – വൈസ് പ്രസിഡന്റ്.
ഫോമയുടെ ആരംഭ കാലം മുതല്‍ സജീവമായി പ്രവര്‍ത്തന രംഗത്തുള്ള സീനിയര്‍ നേതാവും ഫോമ അഡൈ്വസറി കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായിരുന്നു വിന്‍സന്റ് ബോസ് മാത്യു. പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്‌ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായ ഇദ്ദേഹം വിവിധ സംഘടനകളില്‍ നേതൃരംഗത്തും കലാരംഗത്തും പ്രവര്‍ത്തിക്കുന്നു. മലയാളി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ (മങ്ക) വൈസ് പ്രസിഡന്റും ഫോമയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് അദ്ദേഹം. പിറവം പ്രവാസി ഗ്ലോബല്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ പിറവം നിവാസികള്‍ക്ക് ഒട്ടേറെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയിട്ടുണ്ട്. വിന്‍സെന്റ് ബോസ് മാത്യു കാലിഫോര്‍ണിയയില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ വസിക്കുന്നു.
സാജു ജോസഫ് – ജോയിന്റ് സെക്രെട്ടറി.
മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ (മങ്ക ) മുന്‍ പ്രസിഡണ്ടും സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തനവും നേതൃപടവവും ഫോമയുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുവാന്‍ സഹായിക്കും എന്നതില്‍ സംശയമില്ല. ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സാജു ജോസഫ്. കാലിഫോര്‍ണിയയില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ വസിക്കുന്നു.
ജയിന്‍ മാത്യൂസ് – ജോയിന്റ് ട്രെഷറര്‍.
നാലു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള മിഷിഗണിലെ ആദ്യ സാംസ്‌കാരിക സംഘടനയായ കേരളാ ക്ലബിന്റെ പ്രസിഡന്റായി ജയിന്‍ മാത്യൂസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. തത്വാധിഷ്ഠിത നിലപാടുകളും, സത്യസന്ധതയും, സുതാര്യവുമായ പ്രവര്‍ത്തനവും, കഠിനാധ്വാനവും, സമര്‍പ്പണവും ജയിന്‍ മാത്യൂസ് എന്ന വ്യക്തിയെ വ്യത്യസ്തനാക്കുന്നു.