ഹാര്‍ട്ട് ബീറ്റ്‌സ് കീബോര്‍ഡിസ്റ്റ് റോയ് തോമസ് നിര്യാതനായി

0

ഡാളസ്: ക്യാമ്പസ് ക്രൂസേഡിന്റെ സംഗീത വിഭാഗമായ ഹാര്‍ട്ട് ബീറ്റ്‌സ്(ഒലമൃ േആലമെേ) കീബോര്‍ഡ് വിദഗ്ധന്‍ റോയ് തോമസ്(54) ജൂണ്‍ 8 ഞായര്‍ എറണാംകുളത്ത് നിര്യാതനായി.
തൃശൂര്‍ നെല്ലിക്കുന്ന് പരേതനായ ചുങ്കത്ത് തോമസ് (തോമച്ചന്‍) അന്നാമ്മ ദമ്പതികളുടെ മകനാണ്.

ഹാര്‍ട്ട് ബീറ്റ്‌സ് സംഗീത ഗ്രൂപ്പിനോടൊപ്പം ഡാളസ് ഉള്‍പ്പെടെ അമേരിക്കയുടെ വിവിധ സിറ്റികളിലും, കാനഡയിലും സന്ദര്‍ശനം നടത്തിയിട്ടുള്ള റോയ് തോമസിന് നിരവധി ആരാധകരുണ്ട്. കീബോര്‍ഡില്‍ സംഗീതം വിരിയിക്കുവാനുള്ള റോയ് തോമസിന്റെ കഴിവ് അപാരമാണ്. സംഗീത കുടുംബത്തില്‍ ജനിച്ച റോയ് തോമസിന്റെ പിതാവ് തോമച്ചന്‍ തൃശൂരിലെ പ്രസിദ്ധനായ ഹാര്‍മോണിസ്റ്റായിരുന്നു.
റോയ് തോമസിന്റെ ഏക സഹോദരന്‍ ജോയ് തോമസ് ഇംഗ്ലണ്ടില്‍ അറിയപ്പെടുന്ന ഡ്രമിസ്റ്റാണ്. ഭാര്യ ജ്യോതിയുമായി ഇംഗ്ലണ്ടില്‍ താമസിക്കുന്നു.

റോയ് തോമസിന്റെ ഭാര്യ ലിസ്സിറോയ് ക്യാമ്പസ് ക്രൂസേഡ് പ്രവര്‍ത്തകയാണ്. ബീനാ, ലീനാ എന്നിവര്‍ സഹോദരിമാരാണ്.

സംസ്കാര ശുശ്രൂഷ ജൂലായ് 11 ബുധനാഴ്ച എറണാംകുളത്ത് പാലാരിവട്ടം ബ്രദറണ്‍ അസംബ്ലിയില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.Teamheartbeats.com

You might also like

-