മാറാനാഥ ജനറല്‍ കണ്‍വന്‍ഷന്‍ ജൂലൈ 15 മുതല്‍

0

ഡാലസ്: മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചസ് ജനറല്‍ കണ്‍വന്‍ഷന്‍ ജൂലൈ 15 മുതല്‍ 21 വരെ ബാള്‍ച്ച് സ്പ്രിങ് ബ്രൂട്ടന്‍ റോഡിലുള്ള ചര്‍ച്ചില്‍ വച്ച് നടക്കും. മാറാനാഥാ ചര്‍ച്ച് ഫൗണ്ടര്‍ പാസ്റ്റര്‍ ബെഥേല്‍ പി. ജേക്കബ്, റവ. ഡോ. ഫിലിപ്പ് പി. തോമസ്, റവ. സ്‌കോട്ട് ക്യാമ്പ്, റവ. ഡോ. മിച്ച് ക്ലെ, ഡോ. ഡേവിഡ് മെറുഡിയോസ്, ഡോ. ഗ്രേസമ്മ ഡേവിഡ്, റവ. ജസ്റ്റിന്‍ ജേക്കബ് തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പ്രസംഗിക്കും.

മാറാനാഥ ഗായക സംഘത്തിന്റെ ഗാനങ്ങള്‍ ആരാധന എന്നിവയും ഉണ്ടായിരിക്കും. ജൂലൈ 19 വൈകിട്ട് 4 മുതല്‍ 5.30 വരെ സ്ത്രീകള്‍ക്കായി പ്രത്യേക യോഗവും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള വെക്കേഷന്‍ ബൈബിള്‍ സ്കൂളും ജൂലൈ 16 മുതല്‍ 20 വരെ ഉണ്ടായിരിക്കുമെന്നും പ്രവേശനവും ഭക്ഷണവും സൗജന്യമാണെന്നും സംഘാടകര്‍ അറിയിച്ചു. കണ്‍വന്‍ഷനും വിബിഎസിനും പങ്കെടുക്കുവാന്‍ ഏവരേയും സംഘാടകര്‍ ക്ഷണിക്കുന്നു. വിവരങ്ങള്‍ക്ക്: 972 288 0482, 214 732 0806.

You might also like

-