അമി ബെറ അമേരിക്കയുടെ പുതിയ വിദേശകാര്യ സബ്കമ്മിറ്റി അധ്യക്ഷന്‍

ചൈനാ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായികൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണു തന്നില്‍ അര്‍പ്പിതമായിട്ടുള്ളതെന്ന് അമി ബറേ പറഞ്ഞു

0

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് മാന്‍ അമി ബെറയെ (കലിഫോര്‍ണിയ) ഫോറിന്‍ അഫയേഴ്‌സ് സബ്കമ്മിറ്റി അധ്യക്ഷനായി തെരഞ്ഞെടുത്തു. ജനുവരി 28-നു ചേര്‍ന്ന ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ കമ്മിറ്റിയിലെ അംഗങ്ങളായി ചിക്കാഗോയില്‍ നിന്നുള്ള ഡമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി, പ്രമീള ജയ്പാല്‍ (വാഷിംഗ്ടണ്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ചൈനാ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായികൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണു തന്നില്‍ അര്‍പ്പിതമായിട്ടുള്ളതെന്ന് അമി ബറേ പറഞ്ഞു. കമ്മിറ്റി അംഗങ്ങളും, ബൈഡന്‍ ഭരണകൂടവുമായി സഹകരിച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുമെന്നാ അമി ബറേ പറഞ്ഞു.

117ാം യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ ഉള്‍പ്പെടുത്തി വിവിധ സബ്കമ്മിറ്റികള്‍ രൂപീകരിച്ചതായി ഹൗസ് കമ്മിറ്റിയുടെ ചെയര്‍മാന്‍ കോണ്‍ഗ്രസുമാന്‍ ഗ്രിഗോറി ഡബ്ലു മാര്‍ക്കസ് അറിയിച്ചു. സബ്കമ്മിറ്റി അധ്യക്ഷനായി അമി ബറെ തിരഞ്ഞെടുക്കപ്പെടുന്നത് തുടര്‍ച്ചയായി രണ്ടാം തവണയാണ്. പ്രമീള ജയ്പാല്‍ ഈ കമ്മിറ്റിയില്‍ അംഗമാകുന്നത് മൂന്നാം തവണയാണ്.

You might also like

-