മൂന്നു സ്ത്രീകളെ കൊലപ്പെടുത്തി കൈകുഞ്ഞുമായി രക്ഷപ്പെട്ട പിതാവ് മരിച്ച നിലയില്‍
സൗത്ത് ഫ്‌ലോറിഡായില്‍ ഏണെസ്‌റ്റൊ വാങ്ങിയ വീട്ടില്‍ വച്ചാണ് മൂന്നു സ്ത്രീകളും വെടിയേറ്റു മരിച്ചത്. ചൊവ്വാഴ്ച ഇവരുടെ ഫോണ്‍ കോള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളിലൊരാള്‍ വീട്ടില്‍ വന്ന് അന്വേഷിച്ചപ്പോഴാണ് മൂന്നു പേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്
പസ്‌ക്കൊ കൗണ്ടി (ഫ്‌ലോറിഡ): ജനുവരി 28 ചൊവ്വാഴ്ച രത്രി മൂന്നു സ്ത്രീകളെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ഒരാഴ്ച പ്രായമുള്ള ആണ്‍കുട്ടിയേയും കൊണ്ടു രാത്രി വീട്ടില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെന്ന് സംശയിക്കുന്ന പിതാവ് ഏണെസ്‌റ്റൊ കബല്ലെറൊയുടെ (49) ബ്ലാന്റനിലെ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതായി പസ്‌ക്കൊ കൗണ്ടി പൊലീസ് അറിയിച്ചു.
സൗത്ത് ഫ്‌ലോറിഡായിലെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട വാഹനത്തില്‍ ാണു കണ്ടെത്തിയത്.അതേസമയം, കുഞ്ഞിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുഞ്ഞിനെ കണ്ടെത്തുന്നതിനു പൊലീസ് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു അന്വേഷണം നടത്തി വരികയായിരുന്നു.
ഏണെസ്റ്റോയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും കുട്ടിയ ഇതുവരെ കണ്ടെത്താനായിട്ടില്ല.സൗത്ത് ഫ്‌ലോറിഡായില്‍ ഏണെസ്‌റ്റൊ വാങ്ങിയ വീട്ടില്‍ വച്ചാണ് മൂന്നു സ്ത്രീകളും വെടിയേറ്റു മരിച്ചത്. ചൊവ്വാഴ്ച ഇവരുടെ ഫോണ്‍ കോള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളിലൊരാള്‍ വീട്ടില്‍ വന്ന് അന്വേഷിച്ചപ്പോഴാണ് മൂന്നു പേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലപ്പെട്ടതു ഏണെസ്‌റ്റോയുടെ ഭാര്യയും ഭാര്യാ മാതാവും അമ്മയും ആണെന്നു സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 40-80 നും വയസ്സിനിടയിലുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു.ഏണെസ്‌റ്റൊയെ കണ്ടെത്തിയ പ്രദേശത്ത് കുടുംബാംഗങ്ങളുടെ സഹകരണത്തോടെ കുട്ടിക്കു വേണ്ടിയുള്ള തിരച്ചല്‍ തുടരുകയാണ്. മൂന്നു പേര്‍ കൊല്ലപ്പെട്ട വീട്ടില്‍ നിന്നും 300 മൈല്‍ അകലെയാണ് ഏണസ്‌റ്റൊയെ കണ്ടെത്തിയത്.