അമേരിക്കയിൽ തടങ്കലില്‍ കഴിയുന്ന ഇന്ത്യന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കുന്നതിന് ഫെഡറല്‍ കോടതിയുടെ അനുമതി

അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനും ഇനൊവേഷന്‍ ലൊ ലാബ്‌സും സമര്‍പ്പിച്ച അപ്പീലിലാണ് കോടതിയുടെ വിധി.

0

ഒറിഗണ്‍: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച സീറോ ടോളറന്‍സ് പോളിസിയുടെ ഭാഗമായി മാതാപിതാക്കളില്‍ നിന്നും അകറ്റി ഒറിഗണ്‍ ഫെഡറല്‍ കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കഴിയുന്ന 52 ഇന്ത്യക്കാരുള്‍പ്പെടെയുള്ള തടവുകാരെ സന്ദര്‍ശിക്കുന്നതിനും അവര്‍ക്ക് നിയമ സംരക്ഷണം നല്‍കുന്നതിനും അനുമതി നല്‍കുന്ന ഉത്തരവ് ജൂണ്‍ 25ന് ഫെഡറല്‍ കോടതി പുറപ്പെടുവിപ്പിച്ചു.

അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനും ഇനൊവേഷന്‍ ലൊ ലാബ്‌സും സമര്‍പ്പിച്ച അപ്പീലിലാണ് കോടതിയുടെ വിധി.

52 ഇന്ത്യന്‍ തടവുകാരുടെ നിയമ സഹായത്തിനായി നിരവധി വോളണ്ടിയര്‍ സംഘടനകള്‍ സംഭാവന നല്‍കിയിട്ടുണ്ട്. പഞ്ചാബില്‍ നിന്നുള്ള സിക്കുകാരാണ് ഭൂരിഭാഗവും എന്നതുകൊണ്ടു തന്നെ സിക്ക് അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് ആന്റ് എഡ്യുക്കേഷന്‍ ഫണ്ടും ഈ ആവശ്യത്തിനായി ഉപയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഒറിഗണ്‍ തടവുകാരെ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി നിഷേധിച്ചിരിക്കുകയായിരുന്നു.

ഇത് നിയമ വിരുദ്ധമാണെന്നാണ് എബിഎല്‍യു കോടതിയില്‍ വാദിച്ചത്. അമേരിക്കന്‍ മണ്ണിലേക്ക് അനധികൃതമായി പ്രവേശിക്കുവാന്‍ ആരേയും അനുവദിക്കുകയില്ലെന്നും, അങ്ങനെ ആരെങ്കിലും പ്രവേശിച്ചിട്ടുണ്ടെങ്കില്‍ അവരെ തിരിച്ചയക്കുമെന്നും ട്രംപ് വീണ്ടും അര്‍ഖ ശങ്കക്കിടമില്ലാത്തവണ്ണം വ്യക്തമാക്കുകയാണ്.

You might also like

-