അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർധന

അമേരിക്കയില്‍ ഉന്നത പഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 20,2014 ആയി വര്‍ദ്ധിച്ചെന്ന് നവംബര്‍ 18 ന് ഇന്റര്‍നാഷണല്‍ എഡുക്കേഷണല്‍ എക്‌സ്‌ചേയ്ഞ്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

0

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയില്‍ ഉന്നത പഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 20,2014 ആയി വര്‍ദ്ധിച്ചെന്ന് നവംബര്‍ 18 ന് ഇന്റര്‍നാഷണല്‍ എഡുക്കേഷണല്‍ എക്‌സ്‌ചേയ്ഞ്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.കഴിഞ്ഞ ആറ് വര്‍ഷം തുടര്‍ച്ചയായി വിദ്യാര്‍ത്ഥികളുടെ ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. ഈ വര്‍ഷം കഴിഞ്ഞവര്‍ഷത്തേക്കാള്‍ 18 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

അമേരിക്കയില്‍ ഉന്നത പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ചൈനക്കാണ് ഒന്നാം സ്ഥാനം ഈ പട്ടികയില്‍ ഇതുവരെ പുറകിലായിരുന്ന ഇന്ത്യ ഈ വര്‍ഷത്തോടെ രണ്ടാം സ്ഥാനത്തെത്തി.സൗത്ത് കൊറിയ, സൗദി അറേബ്യ, കാനഡ, വിയറ്റ്‌നാം, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്ക് പുറകിലുള്ളത്.

യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ്‌സ് ബ്യൂറോ ഓഫ് എഡുക്കേഷണല്‍ സ്റ്റുഡന്റ് അഫയേഴ്‌സുമായി സഹകരിച്ച് 1919 സ്ഥാപിതമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എഡുക്കേഷന്‍ നടത്തിയ അധികാര പഠന റിപ്പോര്‍ട്ടാണ് പ്രസിദ്ദീകരിച്ചിരുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ടെക്‌സസ്സ്, മാസ്സച്യുസെറ്റ്‌സ് ഇല്ലിനോയ്, പെന്‍സില്‍ വാനിയ ഫ്‌ളോറിഡാ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി എത്തിചേര്‍ന്നിട്ടുള്ളത്.

You might also like

-