രണ്ടു വയസ്സുള്ള കുട്ടിയെ കൊന്നു ശരീരം ആസിഡില്‍ അലിയിച്ച മാതാപിതാക്കള്‍ക്ക് 20 വര്ഷം തടവ്
ബെഡ്‌റൂം ക്ലോസറ്റില്‍ നിന്നാണ് അഞ്ചു ഗ്യാലന്‍ ആസിഡിന്റെ ബാരലും അതിനകത്ത് അഴുകി ദ്രവിച്ച കുട്ടിയുടെ ശരീരവും കണ്ടെത്തിയത്
ടെക്‌സസ്: രണ്ടു വയസ്സുള്ള പെണ്‍കുട്ടിയുടെ ശരീരം അഞ്ചു ഗ്യാലന്‍ ആസിഡിലിട്ടു അലിയിച്ചു കളഞ്ഞ മാതാപിതാക്കള്‍ക്കു തടവ് ശിക്ഷ. പിതാവ് സവാല ലൊറിഡൊ (32) ക്ക് 14 വര്‍ഷവും, മാതാവ് മോനിക്ക ഡൊമിങ്കസിന് 20 വര്‍ഷവും ജയില്‍ ശിക്ഷ വിധിച്ചു.
ഇരുവരും കുറ്റസമ്മതം നടത്തിയതിനാലാണ് ശിക്ഷ ഇത്രയും കുറഞ്ഞത്. ഇവരുടെ പേരില്‍ കൊലപാതക കുറ്റം ചുമത്തിയിരുന്നില്ല.
കുട്ടിയുടെ മരണകാരണം അപകടമാണെന്നായിരുന്നു മാതാവ് മോനിക്ക പറഞ്ഞത്. മരണശേഷം കുട്ടിയുടെ ശരീരം ഉപേക്ഷിക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടതായും ഇവര്‍ പറഞ്ഞു.ബാത്ത്ടബില്‍ കുളിക്കുന്നതിനിടെ കുട്ടി മുങ്ങിമരിക്കുകയായിരുന്നുവെന്നും പിതാവ് സവാലയും പറഞ്ഞു. മരണകാരണം കണ്ടു പിടിക്കാനാകാത്തതിനാലാണു വധശ്രമത്തിന് കേസെടുക്കാന്‍ കഴിയാതിരുന്നതെന്നും പൊലീസും പറഞ്ഞു. വെമ്പു കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയാണ് ഈ വിവരം വെളിപ്പെടുത്തിയത്.
ബെഡ്‌റൂം ക്ലോസറ്റില്‍ നിന്നാണ് അഞ്ചു ഗ്യാലന്‍ ആസിഡിന്റെ ബാരലും അതിനകത്ത് അഴുകി ദ്രവിച്ച കുട്ടിയുടെ ശരീരവും കണ്ടെത്തിയത്. ഇവര്‍ക്ക് ഈ കുട്ടിയെ കൂടാതെ ഒന്നു മുതല്‍ 11 വരെ പ്രായമുള്ള നാലു കുട്ടികളുമുണ്ട്. കുട്ടികളെ ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസ് കസ്റ്റഡിലെടുത്തു