യു.എസ്. ഹൗസ് പ്രതിനിധി ഇഹന്‍ ഒമാറിനെതിരെ വധഭീഷിണി മുഴക്കിയ പാട്രിക് കുറ്റക്കാരനെന്ന്കോടതി
പത്തു വര്‍ഷം തടവും, 250,000 ഡോളര്‍ പിഴയും ലഭിക്കാവുന്ന ഈ കേസ്സിന്റെ വിധി ഫെബ്രുവരിയില്‍ പതിനാലിനാണ്.ഫസ്റ്റ് അമന്റ്‌മെന്റ് നല്‍കുന്ന സംസാര സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കെതിരെ എന്തും പറയുന്നതിനുള്ള അവാശമല്ലെന്നാണ് കോടതി വിധി ചൂണ്ടികാണിക്കുന്നത്
ന്യൂയോര്‍ക്ക് : മിനിസോട്ടയില്‍ നിന്നുള്ള ഡമോക്രാറ്റിക് യു.എസ്. ഹൗസ് പ്രതിനിധി ഇഹന്‍ ഒമാറിനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷിണി മുഴക്കിയ ന്യൂയോര്‍ക്ക് എഡിസണില്‍ നിന്നുള്ള പാട്രിക് കാര്‍ലിനൊ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. യു.എസ്. അറ്റോര്‍ണി ജെയിംസ് കെന്നഡി സംസാര സ്വാതന്ത്ര്യത്തിനോടൊപ്പം ചുമതലകളും ഉണ്ടെന്ന് ചൂണ്ടികാണിക്കുന്ന വിധിയാണെന്നാണ് ഇതിനെ കുറിച്ചു അഭിപ്രായപ്പെട്ടത്. തന്റെ കക്ഷി ഒരിക്കലും ഒമാറിനെ അപായപ്പെടുത്തുമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്ന് പ്രതിഭാഗം വ്ക്കീല്‍ പറഞ്ഞു
പത്തു വര്‍ഷം തടവും, 250,000 ഡോളര്‍ പിഴയും ലഭിക്കാവുന്ന ഈ കേസ്സിന്റെ വിധി ഫെബ്രുവരിയില്‍ പതിനാലിനാണ്.ഫസ്റ്റ് അമന്റ്‌മെന്റ് നല്‍കുന്ന സംസാര സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കെതിരെ എന്തും പറയുന്നതിനുള്ള അവാശമല്ലെന്നാണ് കോടതി വിധി ചൂണ്ടികാണിക്കുന്നത്. യു.എസ്. കോണ്‍ഗ്രസ്സിലേക്ക് ആ്ദ്യമായി തിരഞ്ഞെടുക്കപ്പെട്ട രണ്ടു മുസ്ലീം വനിതാ പ്രതിനിധികളിലൊരാളാണ് ഒമര്‍.
ഒമറിന്റെ ഓഫിസിലേക്ക് വിളിച്ചു ഒമറിന്റെ തലയിലേക്ക് ഒരു ബുളറ്റ് പായിക്കുമെന്നും, ഒമര്‍ ഒരു ടെറൊറിസ്റ്റ് ആണെന്നും പറഞ്ഞതായി് സ്റ്റാഫ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 21 നാണ് ഫോണ്‍ ചെയ്തത്. ഏപ്രിലില്‍ പാട്രിക്ക് അറസ്റ്റിലായി. തുടര്‍ന്ന് പാട്രിക്കിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഹാന്റ്ഗണ്‍, മൂന്ന് റൈഫിള്‍, രണ്ടു ഷോട്ടുഗണ്‍ എന്നിവ കണ്ടെത്തിയിരുന്നു.