അമേരിക്കന്‍ ഡന്റല്‍ അസ്സോസിയേഷന്‍ തലപ്പത്ത് ആദ്യമായി ഇന്ത്യക്കാരൻ
മുംബൈ ഗവണ്‍മെന്റ് ഡന്റല്‍ കോളേജില്‍ നിന്നാണ് ബിരുദമെടുത്തത്. 1975 ന് അമേരിക്കയിലേക്ക് കുടിയേറി
ന്യൂയോര്‍ക്ക് : അമേരിക്കന്‍ ഡന്റല്‍ അസ്സോസിയേഷന്‍ പ്രസിഡന്റായി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പ്രൊഫസറും, ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ ഡോ.ചാഡ് ശിഹാനി തിരഞ്ഞെടുക്കപ്പെട്ടു.പരിശ്രമത്തില്‍ ആദ്യമായാണ് ഡന്റല്‍ അസ്സോസിയേഷന്‍ പ്രസിഡന്റായി ഒരു ഇന്ത്യന്‍ അമേരിക്കന്‍ നിയമിക്കപ്പെടുന്നത്.ദുബൈ കുര്‍ലയില്‍ ജനിച്ച ചാഡ് മുംബൈ ഗവണ്‍മെന്റ് ഡന്റല്‍ കോളേജില്‍ നിന്നാണ് ബിരുദമെടുത്തത്. 1975 ന് അമേരിക്കയിലേക്ക് കുടിയേറി.
2014 ല്‍ ചാഡ് അമേരി്കന്‍ ഡന്റല്‍ അസ്സോസിയേഷന്‍ ട്രസ്റ്റിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 20112012 ന് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ഡന്റല്‍ അസ്സോസിയേഷന്‍ പ്രസിഡന്റായിരുന്നു. ഡന്റിസ്ട്രിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ചാഡിന് നിരവധി അവാര്‍ഡുള്‍ ലഭിച്ചിട്ടുണ്ട്. ദന്തരോഗ ചികിത്സാരംഗത്ത് സാധാരണക്കാര്‍ക്ക് ചികിത്സ ലഭിക്കുന്നതിന് ഡോ്ടര്‍ പ്രത്യേകം പ്ദ്ധതികള്‍ ആവിഷ്ക്കരിച്ചിരുന്ന ‘അഡല്‍ട്ട് ഡന്റല്‍ മെഡിക്കെയ്‌സ് ‘ സ്ഥാപിക്കുന്നതിന് ന്യൂയോര്‍്ക് സ്‌റ്റേറ്റ് ഡന്റല്‍ അസ്സോസിയേഷന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ പ്രത്യേം പ്രശംസിക്കപ്പെട്ടിരുന്നു