ഇരട്ടക്കുട്ടികള്‍ ഉൾപ്പെടെ അഞ്ചംഗ കുടുംബം കൊല്ലപ്പെട്ട നിലയില്‍

ചില്‍ഡ്രന്‍സ് ബുക്ക്' രചയിതാവ് ജോസഫ് (43) ഭാര്യ ഡിയര്‍ ഡ്ര (40) മൂത്ത മകള്‍ അലക്‌സിസ് (11) ഇരട്ടക്കുട്ടികളായ നാഥനിയേല്‍ (11), കാതറിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യയേയും, കുട്ടികളേയും വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം ജോസഫ് സ്വയം വെടിയുതിര്‍ത്ത് കൊല്ലപ്പെട്ടതാകാം

0

പ്ലിമത്ത് കൗണ്ട്:( മാസ്സ്ചുസെറ്റ്‌സ്) പ്ലിമത്ത് കൗണ്ടിയിലെ അഞ്ചംഗ കുടുംബം വീട്ടിനകത്ത് വെടിയേറ്റ് കൊല്ലപ്പെട്ടതായി പ്ലിമത്ത് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി തിമോത്തി ക്രൂസ് ഒക്ടോബര്‍ 7 തിങ്കളാഴ്ച പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. സാമ്പത്തിക പ്രശ്‌നമായിരിക്കാം ഈ സംഭവത്തിന്റെ പുറകില്‍ എന്നാണ് നിഗമനം.’ചില്‍ഡ്രന്‍സ് ബുക്ക്’ രചയിതാവ് ജോസഫ് (43) ഭാര്യ ഡിയര്‍ ഡ്ര (40) മൂത്ത മകള്‍ അലക്‌സിസ് (11) ഇരട്ടക്കുട്ടികളായ നാഥനിയേല്‍ (11), കാതറിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യയേയും, കുട്ടികളേയും വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം ജോസഫ് സ്വയം വെടിയുതിര്‍ത്ത് കൊല്ലപ്പെട്ടതാകാം എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമാക്കുന്നതെന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. ഇവര്‍ തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും പറയപ്പെടുന്നു.

തിങ്കളാഴ്ച രാവിലെ കുട്ടികളെ സ്‌കൂളില്‍ കൊണ്ടു പോകുന്നതിന് ഇവര്‍ താമസിക്കുന്ന അമ്പിംഗ്ടണ്‍ കോണേയില്‍ എത്തിയ ഒരു കുടുംബാംഗമാണ് വിവരം പോലീസിനെ അറിയിച്ചത്.പോലീസ് വീട്ടിലെത്തുമ്പോള്‍ ജോസഫും മൂന്ന് മക്കളും കൊല്ലപ്പെട്ടിരുന്നു. അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഭാര്യ ഡിയാഡ്രാക്ക് അടിയന്തിര ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

കുട്ടികളുടെ പുസ്തക രചനയില്‍ ഏര്‍പ്പെട്ടിരുന്ന ജോസഫ് പ്രത്യേക സാമ്പത്തിക വരുമാനമൊന്നും ഉണ്ടായിരുന്നില്ലെന്ന് പറയപ്പെടുന്നു. 2017 ല്‍ പ്രസിദ്ധീകരിച്ച മൂന്നാം പുസ്തകം ആമസോണ്‍ വഴി വില്‍പന നടത്തിയിരുന്നുവെങ്കിലും കാര്യമായ വരുമാനം ലഭിച്ചിരുന്നില്ലെന്നും എന്റെ സ്വപ്‌നങ്ങള്‍ പൂവണിയണമെങ്കില്‍ കൂട്ടുകാരുടേയും, കുടുംബാംഗങ്ങളുടേയും സഹകരണം ആവശ്യമാണെന്ന് ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

You might also like

-