അമേരിക്കയിലെ ഡാളസ് കൗണ്ടിയിലെ ആദ്യ ചിക്കന്‍ഗുനിയ വൈറസ് ഇന്ത്യയില്‍ നിന്നും തിരിച്ചെത്തിയ കുട്ടിയില്‍
ഡാളസ്: 2018 ലെ ഡാളസ്സ് കൗണ്ടിയില്‍ ആദ്യ ചിക്കന്‍ഗുനിയ വൈറസ് ഇന്ത്യയില്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ പതിനൊന്ന് വയസ്സുകാരനില്‍ കണ്ടെത്തിയതായി കൗണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വ്വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ആഗസ്റ്റ് 28 നായിരുന്നു അധികൃതര്‍ വിവരം പുറത്തുവിട്ടത്.കുട്ടിയുടെ വിശദാംശങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഡാളസ് ഇര്‍വിംഗ് സിറ്റിയിലെ വീട്ടിലെ അംഗമാണ് അധികൃതര്‍ പറഞ്ഞു.ചിക്കന്‍ഗുനിയ പകരുന്നത് കൊതുക് കടി മൂലമാണെന്നും, ഈ കൊതുകുകള്‍ തന്നെയാണ് സിക്ക, ഡങ്കി വൈറസുകളും മനുഷ്യരിലേക്ക് കടത്തി വിടുന്നതെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.ചിക്കുന്‍ ഗുനിയ പലപ്പോഴും മരണ കാരണമാണെന്നും, പനി, ജോയിന്റ് പെയ്ന്‍, തലവേദന, പേശീബന്ധനം, ശരീരത്തില്‍ തടിപ്പ് എന്നിവ ഇതിന്റെ ലക്ഷണമാണ്.
കൊതുകടി ഏല്‍ക്കാതെ സൂക്ഷിക്കുക എന്നതാണ് ഫലപ്രദമായ പ്രതിരോധന മാര്‍ഗമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.യാര്‍ഡിലും പരിസര പ്രദേശങ്ങളിലും മലിന ജലം കെട്ടിക്കിടക്കാന്‍ അനുവദിക്കരുതെന്നും സന്ധ്യ സമയത്ത് പുറത്തിറങ്ങുന്നവര്‍ ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രം ധരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.