നിരാഹാര സമരത്തിനു മുന്നില്‍അമേരിക്കൻ ഇമിഗ്രേഷന്‍ അധികൃതര്‍ മുട്ടുമടക്കി; ബംഗ്ലാദേശ് വനിതയെ നാടുകടത്തുന്നതു മാറ്റിവച്ചു

999 ല്‍ സന്ദര്‍ശകയായി അമേരിക്കയില്‍ എത്തിയ സല്‍മ സിക്കന്തര്‍ എന്ന യുവതിക്കാണ് ഓഗസ്റ്റ് 23 നു രാജ്യം വിടണമെന്നാവശ്യപ്പെട്ടു നോട്ടീസ് നല്‍കിയിരുന്നത്.

0

ന്യുഹേവന്‍ (കണക്റ്റിക്കട്ട്): 18 വര്‍ഷം ഭര്‍ത്താവുമായി അമേരിക്കയില്‍ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് വനിതയെ നാടുകടത്തുന്നതിനുള്ള ഇമിഗ്രേഷന്‍ അധികൃതരുടെ തീരുമാനം ബന്ധുക്കളും ഭര്‍ത്താവും നടത്തിയ നിരാഹാര സമരത്തെ തുടര്‍ന്നു മാറ്റിവച്ചു.1999 ല്‍ സന്ദര്‍ശകയായി അമേരിക്കയില്‍ എത്തിയ സല്‍മ സിക്കന്തര്‍ എന്ന യുവതിക്കാണ് ഓഗസ്റ്റ് 23 നു രാജ്യം വിടണമെന്നാവശ്യപ്പെട്ടു നോട്ടീസ് നല്‍കിയിരുന്നത്.

ഈ സംഭവം വലിയ പ്രതിഷേധ സമരങ്ങള്‍ക്കും വഴി തെളിയിച്ചു. ഭര്‍ത്താവ് അനവര്‍ മഹ്മൂദ് ഒന്‍പതു സഹപ്രവര്‍ത്തകരുമായി ഹാര്‍ട്ട് ഫോര്‍ഡിലുള്ള ഇമിഗ്രേഷന്‍ കോടതിക്കു മുന്‍പില്‍ നിരാഹാര സമരം ആരംഭിച്ചതോടെ ഓഗസ്റ്റ് 22 നു ഇമിഗ്രേഷന്‍ അധികൃതര്‍ ഉത്തരവ് സ്റ്റേ ചെയ്തു. ബോര്‍ഡ് ഓഫ് ഇമിഗ്രേഷന്‍ ഇവരുടെ അപ്പീല്‍ പരിഗണിച്ചു കേസ് റീ ഓപ്പണ്‍ ചെയ്യുന്നതുവരെയാണു നിരോധന ഉത്തരവ് ലഭിച്ചിരിക്കുന്നത്.

കണക്റ്റിക്കട്ട് ഗവര്‍ണര്‍ ഡാന്‍, കോണ്‍ഗ്രസ് അംഗം റോസാ ഡിലോറ തുടങ്ങിയ നിരവധി പേര്‍ നടപടിയില്‍ പ്രതിഷേധിച്ചു നടത്തിയ പ്രകടനങ്ങളില്‍ പങ്കെടുത്തിരുന്നു. തല്‍ക്കാലം ഇവരുടെ നാടുകടത്തല്‍ തടഞ്ഞിട്ടുണ്ടെങ്കിലും ഭാവിയില്‍ എന്തു തീരുമാനമാണ് സ്വീകരിക്കുക എന്നു പ്രതീക്ഷയോടെ കാത്തിരിക്കയാണ് ഭര്‍ത്താവും മകനും.

You might also like

-