പതിനൊന്നു വയസ്സുകാരിയായ മകളെ തനിച്ചാക്കി വീടിനു പുറത്തുപോയ മാതാപിതാക്കളെ ജയിലിലടച്ചു

ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വ്വീസസും സംഭവത്തില്‍ അന്വേഷണമാരംഭിച്ചു. കുട്ടികളെ തനിച്ചാക്കി വീട്ടില്‍ നിന്നും പോകുന്നത് ഗുരുതരമായ കുറ്റമാണെന്ന്

0

സ്പ്രിംഗ് (ടെക്‌സസ്): പതിനൊന്ന് വയസ്സുള്ള മകളെ വീട്ടില്‍ തനിച്ചാക്കി കണ്‍സര്‍ട്ടിന് പോയ മാതാപിതാക്കളെ പോലീസ് അറസ്റ്റ ചെയ്തത് ജാമ്യമില്ലാതെ ജയിലിലടച്ചു. വെര്‍ജിനിയ, ജോണ്‍ എന്നിവരാണ് അറസ്റ്റിലായത്.ടെക്‌സസ്സിലെ സ്വിറിംഗിലായിരുന്നു സംഭവം. അറസ്റ്റ് 23 വ്യാഴാഴ്ച ഈ കുട്ടിയുടെ ഒരു ബന്ധുവാണ് പോലീസില്‍ വിളിച്ചു വിവരം അറിയിച്ചത്.പോലീസ് വീട്ടിലെത്തിയപ്പോള്‍ പതിനൊന്ന് വയസ്സുള്ള പെണ്‍കുട്ടി എന്തോ ഭക്ഷണ സാധനങ്ങള്‍ പാകം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടു.

കുട്ടിയെ വിളിച്ചു ചോദ്യം ചെയ്തപ്പോള്‍ തന്നെ വീട്ടില്‍ തനിച്ചാക്കി പിതാവും മാതാവും കൂടെ ഡിട്രോയ്റ്റില്‍ നടക്കുന്ന കണ്‍സര്‍ട്ടില്‍ പങ്കെടുക്കുവാന്‍ പോയിരിക്കുകയാണെന്നും, വീട്ടില്‍ ഫോണ്‍ ഒന്നും വെച്ചിരുന്നില്ലെന്നും പോലീസിനെ അറിയിച്ചു.മാതാപിതാക്കളുടെ ഫോണില്‍ പോലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഒരു മണിക്കൂറിന് ശേഷം മാതാപിതാക്കള്‍ പോലീസിനെ തിരിച്ചു വിളിച്ചു. മകള്‍ വീട്ടില്‍ ഒറ്റയ്ക്കാണെന്നും, സഹോദരിയോട് കുട്ടിയെ ചെക്ക് ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നുവെന്ന് അറിയിച്ചു.

കുട്ടിയെ തനിച്ചാക്കി വീട് വിട്ട് പോയ കുറ്റത്തിന് മാതാപിതാക്കള്‍ക്കെതിരെ കേസ്സെടുക്കുകയും. തിരികെ എത്തിയപ്പോള്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. ജാമ്യം അനുവദിച്ചിട്ടില്ല. ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വ്വീസസും സംഭവത്തില്‍ അന്വേഷണമാരംഭിച്ചു. കുട്ടികളെ തനിച്ചാക്കി വീട്ടില്‍ നിന്നും പോകുന്നത് ഗുരുതരമായ കുറ്റമാണെന്ന് കോണ്‍സ്റ്റബള്‍ മാര്‍ക്ക് ഹെര്‍മന്‍ പറഞ്ഞു.

You might also like

-