ചിക്കാഗോയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് 8 കുട്ടികള്‍ വെന്തുമരിച്ചു
.
ചിക്കാഗൊ: ഞായറാഴ്ച (ആഗസ്റ്റ് 26) പുലര്‍ച്ച ലിറ്റില്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് 8 കുട്ടികള്‍ കൊല്ലപ്പെട്ടതായും പതിനാല് വയസ്സുള്ള സീസറിനേയും, മുതിര്‍ന്ന മറ്റൊരാളേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ചിക്കാഗൊ പോലീസ് അറിയിച്ചു,
മായ (3 മാസം), ഏരിയല്‍ ഗാര്‍സിയ (5), അലനിത്തയ്യല(3), ഗിയലാനി (5), സേവ്യര്‍ (11), നേതന്‍ (13), തുയോവനി (10), വിക്ടര്‍ (16) എന്നിവവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കള്‍ മരിച്ച കുട്ടികളുടെ ഫോട്ടോ ഞായറാഴ്ച രാവിലെ മാധ്യമങ്ങള്‍ക്ക് ല്‍കി.
ശനിയാഴ്ച രാത്രിയില്‍ രാത്രി കഴിച്ചുകൂട്ടുന്നതിനാണ് ഇവിടെ എത്തിയത്. രണ്ടാം നിലയിലായിരുന്നു തീ ആദ്യം പടര്‍ന്ന് പിടിച്ചത്.
അപ്പാര്‍ട്ട്‌മെന്റില്‍ ഫയര്‍ അലാം ഉണ്ടായിരുന്നില്ലെന്നും, ജൂണ്‍ മാസം നടന്ന കെട്ടിട പരിശോധനയില്‍ ഇലകട്രിക്ക് തകരാര്‍ തന്നെ കണ്ടെത്തിയിരുന്നതായും ബില്‍ഡിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റ് വെബ്‌സൈറ്റില്‍ കാണുന്നു.ഞായറാഴ്ച പുലര്‍ച്ച നാല് മണിയോടുകൂടെയാണ് ഫയറിനെ കുറിച്ചുള്ള ഫോണ്‍ സന്ദേശം ലഭിച്ചതെന്ന് ചിക്കാഗൊ ഫയര്‍ ചീഫ് ലാറി പറഞ്ഞു, ഒരു വീട്ടിലെ കുട്ടികളാണ് കൊല്ലപ്പെട്ടതെന്നും ഇദ്ദേഹം പറഞ്ഞു. തീ പടര്‍ന്ന് പിടിച്ചതിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.