കോഴിക്കോട്ടെ യു എ പി എ കേസ് എൻ.ഐ.എ ഏറ്റെടുത്തത് സംസ്ഥാന സർക്കാർ അറിയാതെ ,ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും സി പി ഐ എം
കേസില്‍ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പോലീസ് മുന്നോട്ടുപോകവെയാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം എന്‍ഐഎ യെ ഏല്‍പ്പിച്ചിരിക്കുന്നത്. ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി
തിരുവനന്തപുരം: കോഴിക്കോട്ടെ പന്തിരകവിൽ രണ്ട് സി.പി.എം പ്രവർത്തകർ പ്രതികളായ കേസ് എൻ.ഐ.എ ഏറ്റെടുത്തത് സംസ്ഥാന സർക്കാർ അറിയാതെയെന്ന് സി.പി.എം. ഈ കേസില്‍ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പോലീസ് മുന്നോട്ടുപോകവെയാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം എന്‍ഐഎ യെ ഏല്‍പ്പിച്ചിരിക്കുന്നത്. ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി
മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരള പോലീസ് ചാര്‍ജ് ചെയ്ത കേസ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് എന്‍ഐഎ യെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമാണ്. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്‍റെ ചുമതലയായിരിക്കെ സംസ്ഥാന സര്‍ക്കാരുമായി ആലോചന പോലും നടത്താതെ കേസ് എന്‍ഐഎ യെ ഏല്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും സി.പി.എം പ്രസ്താവനയിൽ ആരോപിച്ചു