ശ്മശാനത്തിന്റെ മേൽക്കൂര തകർന്നു വീണ് 18 പേർ മരിച്ചു
മഴ പെയ്യുന്നതിനിടെ കെട്ടിടത്തില്‍ അഭയം തേടിയവരാണ് അപകടത്തില്‍പ്പെട്ടത്.മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു
ലക്‌നൗ :ഉത്തർപ്രദേശിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നു വീണ് 18 പേർ മരിച്ചു. ഗാസിയാബാദിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 25 ഓളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഗാസിയാബാദ് പൊലീസ് അറിയിച്ചു.സംഭവം നടന്ന ഉടനെ പൊലീസും ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘവും സ്ഥലത്തെത്തിയിരുന്നു
സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.രാവിലെ മുതൽ ഉത്തർപ്രദേശിൽ കനത്ത മഴ തുടരുകയാണ്.മഴ പെയ്യുന്നതിനിടെ കെട്ടിടത്തില്‍ അഭയം തേടിയവരാണ് അപകടത്തില്‍പ്പെട്ടത്.മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.