ഉന്തിയ പല്ല് ആദിവാസി യുവാവിന് പി.എസ്.സി ജോലി നിഷേധിച്ചതായി പരാതി

പിഎസ്സിയുടെ സ്‌പെഷൽ റിക്രൂട്‌മെന്റിൽ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണു മുത്തു മുഖാമുഖത്തിനു പോയത്. ഇതിനു മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റിൽ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു

0

പാലക്കാട് | പല്ല് ഉന്തിയതാണെന്ന് ചൂണ്ടിക്കാട്ടി ആദിവാസി യുവാവിന് പി.എസ്.സി ജോലി നിഷേധിച്ചതായി പരാതി. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ മുത്തുവിനാണ് വനം വകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജോലി നഷ്ടമായത്. പല്ല് ഉന്തിയതാണെന്ന് വ്യക്തമാക്കി മെഡിക്കല്‍ സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് ജോലി നിഷേധിച്ചതെന്ന് മുത്തു പറയുന്നു. ദരിദ്ര കുടുംബത്തില്‍പ്പെട്ട മുത്തുവിന് സര്‍ക്കാര്‍ ജോലി എന്ന ദീര്‍ഘകാലത്തെ സ്വപ്നമാണ് ഇതോടെ നഷ്ടമായത്. പിഎസ്സിയുടെ സ്‌പെഷൽ റിക്രൂട്‌മെന്റിൽ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണു മുത്തു മുഖാമുഖത്തിനു പോയത്. ഇതിനു മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റിൽ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു

വനംവകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് തസ്തികയിലേക്ക് പി.എസ്.സിയുടെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പ്രകാരമാണ് മുത്തു അപേക്ഷിച്ചത്. നവംബര്‍ 3-ന് നടന്ന എഴുത്തു പരീക്ഷയിലും തുടര്‍ന്നു നടന്ന കായികക്ഷമതാ പരീക്ഷയിലും വിജയിക്കുകയും ചെയ്തു. പക്ഷേ, അഭിമുഖത്തിനുള്ള അറിയിപ്പു ലഭിച്ചില്ല. പാലക്കാടുള്ള ജില്ലാ പി.എസ്.സി ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് എന്ന് രേഖപ്പെടുത്തിയതിനാല്‍ ജോലി നഷ്ടമായി എന്നറിയുന്നത്.ചെറുപ്രായത്തിലുണ്ടായ വീഴ്ചയിലാണ് മുത്തുവിന്റെ പല്ലിന് തകരാറുണ്ടായത്. പല്ലിന്റെ തകരാര്‍ പരിഹരിക്കാന്‍ എകദ്ദേശം 18000 രൂപയോളം ചെലവു വരുമെന്നും പണമില്ലാത്തതിനാലാണ് തകരാര്‍ നേരെയാക്കാത്തതെന്നും മുത്തു പറയുന്നു.

You might also like

-