മലയോര ഹൈവേയിൽ വനം വകുപ്പിന്റെ അനാവശ്യ ഇടപെടൽ കൂട്ടുപുഴ ആക്ഷൻ കൗൺസിൽ വനം വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി .

ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പഴയ രാജപാത ആലുവ -മൂന്നാർ റോഡ് ആക്ഷൻ കൗൺസിൽ മാമലക്കണ്ടം – ആവറുകുട്ടി – കുറത്തി കുടി (മലയോര ഹൈവേ) റോഡ് വഴി പെരുമ്പൻകുത്ത് വരെയുള്ള റോഡിൽ എളംപ്ലാശ്ശേരി വനംവകുപ്പ് ചെക്ക് പോസ്റ്റ് വഴി കടന്ന് പോകാനുള്ള ശ്രമമാണ് വനപാലകർ തടഞ്ഞത്

0

കോതമംഗലം |മലയോര ഹൈ വേ നിർമ്മാണം വനം വകുപ്പ് തടസപ്പെടുത്തുന്നതിൽ പ്രതിസ്‌ക്കെത്തിച്ചു കുട്ടൻപുഴ ആക്ഷൻ കൗൺസിലിന്റെ നേതൃത്തത്തിൽ പഴയ ആലുവ -മൂന്നാർ റോഡ് കൂട്ടുപുഴ ആക്ഷൻ കൗൺസിൽ വനം വകുപ്പ് ചെക് പോസ്റ്റിലേക്ക് മാർച്ച് നടത്തി .
കുട്ടമ്പുഴ പഞ്ചായത്തിലെ മാമലകണ്ടത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പഴയ രാജപാത ആലുവ -മൂന്നാർ റോഡ് ആക്ഷൻ കൗൺസിലാണ് വനം വകുപ്പ് ചെക് പോസ്റ്റ് കടക്കുവാൻ നടത്തിയ നീക്കം വനപാലകർ തടഞ്ഞു.

ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പഴയ രാജപാത ആലുവ -മൂന്നാർ റോഡ് ആക്ഷൻ കൗൺസിൽ
മാമലക്കണ്ടം – ആവറുകുട്ടി – കുറത്തി കുടി (മലയോര ഹൈവേ) റോഡ് വഴി പെരുമ്പൻകുത്ത് വരെയുള്ള റോഡിൽ
എളംപ്ലാശ്ശേരി വനംവകുപ്പ് ചെക്ക് പോസ്റ്റ് വഴി കടന്ന് പോകാനുള്ള ശ്രമമാണ് വനപാലകർ തടഞ്ഞത്. ആദിവാസികൾ ഉൾപ്പെടെയുള്ളവർ ഉപയോഗിക്കുന്ന വനപാലകർ അടച്ച വഴി തുറക്കണമെന്നും ഇതുവഴി ആവശ്യവുമായി യാത്ര ചെയ്യേണ്ടത് ഉള്ളതിനാൽ എളംപ്ലാശ്ശേരി ഫോറസ്റ്റ് ചെക്ക്പോസ്റ്റ് വഴി കടന്നുപോകുക എന്ന തരത്തിലായിരുന്നു പ്രതിഷേധം.ഇന്നലെ രാവിലെ ആരംഭിച്ച യാത്രയിൽ മാമലക്കണ്ടത്തുള്ള ടാക്സി ഡ്രൈവർമാരുൾപ്പെടെയുള്ള നാട്ടുകാർ പങ്കെടുത്തു. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് അംഗം സൽമ്മ പരീത്
റോഡ് ആക്ഷൻ കൗൺസിൽ പ്രസിഡൻ്റ് ഷാജി പയ്യാനിക്കൽ,
ആക്ഷൻ കൗൺസിൽ സെക്രട്ടറി ആദർശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു
പ്രതിഷേധ യാത്ര.മാമലക്കണ്ടം – ആവറുകുട്ടി – കുറത്തി കുടി ( മലയോര ഹൈവേ ) റോഡിൽ മൂന്നാർ ഡി എഫ് ഒ യുടെ നിർദേശത്തെ തുടർന്ന് സമ്പൂർണ്ണമായി ഗതാഗതം നിരോധിച്ചത് മാറ്റണമെന്നാവശ്യപ്പെട്ടു നടത്തിയ യാത്ര
ഇന്നലെ രാവിലെ 10 മണിയ്ക്ക് മാമലക്കണ്ടം ഇളം പ്ലാശ്ശേരി ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ വനപാലകർ തടഞ്ഞു.പ്രതിഷേധക്കാരെ തടയുന്നതിന് വൻ പോലീസ് സന്നാഹവുമുണ്ടായിരുന്നു.തുടർന്ന് ചെക്ക് പോസ്റ്റിന് മുന്നിൽ പ്രതിക്ഷേധ യോഗം നടത്തി. പ്രതിക്ഷേധ യോഗം ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഷാജി പയ്യാനിക്കൽ ഉൽഘാടനം ചെയ്തു. യോഗത്തിൽ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് മെമ്പർ സെൽമ പരീത് ,റോഡ് ആക്ഷൻ കൗൺസിൽ സെക്രട്ടറി ആദർശ് എസ് .എന്നിവർ സംസാരിച്ചു.

You might also like

-