യോഗിയുടെ നാട് ബലാത്സംഗത്തിന്റെ സ്വന്തം നാട് ഉന്നാവാ രാജ്യത്തെ ബലാത്സംഗ തലസ്ഥാനം 1 മാസത്തിനിടെ ബലാത്സംഗത്തിനിരയായത് 86 സ്ത്രീകള്‍

ഉന്നാവിലെ ബി ജെ പി എംഎല്‍എ അടക്കമുള്ള സമൂഹത്തിലെ പ്രമാണിമാരാണ് എല്ലാ അതിക്രമ പരമ്പരകള്‍ക്കും പിന്നിലെന്നതാണ് ഞെട്ടിക്കുന്ന വസ്തുത

0

ഡൽഹി: ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ നാണം കെടുത്തുന്ന മോശം റെക്കോര്‍ഡാണ് ഇപ്പോള്‍ഉത്തര്‍പ്രദേശിലെ ഉന്നാവിനുള്ളത്. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ ഉന്നാവില്‍ 86 സ്ത്രീകളാണ് ബലാത്സംഗത്തിന് ഇരയായത്. 186 ലൈംഗിക അതിക്രമക്കേസുകളും ഇതെ കാലയളവില്‍ ഉന്നാവില്‍ രജിസ്ട്രര്‍ ചെയ്തു.രജത് മാറ്റഒരിടത്തും കാണാത്തരീതിയിലുള്ള അതിക്രമങ്ങളാണ് സ്ത്രീകൾക്ക് നേരെ ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നതു . പീഡനത്തിനിരയാവുന്നവരിൽ ഭുരിഭാഹവും ദളിതരും പിന്നാക്കക്കാരുമാണ്

ലൈംഗിക അതികാരമാങ്ങക്കും സ്ത്രീ പീഡനങ്ങൾക്കുമെതിരെ ശക്തമായ നടപടി എടുക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നതല്ലാതെ പ്രാദേശിക തലത്തില്‍ സ്വാധിനമുള്ള കുറ്റവാളികളെ നിയന്ത്രിയ്ക്കാന്‍ സാധിക്കുന്നില്ല എന്നതാണ് വസ്തുത. നിയമവാഴ്ചയുള്ള പരിഷ്‌ക്യത സമൂഹത്തില്‍ ഉന്നാവ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ സ്ഥിരം തുരുത്താവുകയാണ്. ജനാധിപത്യ സംവിധാനത്തിന് മേല്‍ കൈയ്യൂക്കും സംഘബലവും വാഴുന്ന ഇടമായ് ഉന്നാവ് മാറി.

ഉന്നാവിലെ ബി ജെ പി എംഎല്‍എ അടക്കമുള്ള സമൂഹത്തിലെ പ്രമാണിമാരാണ് എല്ലാ അതിക്രമ പരമ്പരകള്‍ക്കും പിന്നിലെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇരകളായവര്‍ നീതിക്ക് വേണ്ടി നടത്തുന്ന പോരാട്ടത്തെ ഇല്ലാതാക്കാന്‍ കുറ്റവാളികള്‍ നടത്തുന്ന മനുഷ്യത്വ രഹിതമായ അതിക്രമങ്ങളും ഉന്നാവില്‍ സധാരണ സംഭവം മാത്രമായിരുക്കുകയാണ്. വാഹനം ഇടിച്ച് ഇരയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും മണ്ണെണ്ണ ഒഴിച്ച് യുവതിയെ കത്തിച്ചതും ഉദാഹരണങ്ങള്‍.

ഉന്നാവില്‍ ആകെ ഉള്ളത് 31 ലക്ഷം ജനങ്ങളാണ്. തലസ്ഥാനമായ ലക്‌നൗവില്‍ നിന്നും 63 കിലോമീറ്ററും കാണ്‍പൂരില്‍ നിന്നും 25 കിലോമീറ്ററും അകലെയാണ് ഉന്നാവ് സ്ഥിതി ചെയ്യുന്നത്.

You might also like

-