അപകടനില തരണം ചെയ്തു; ഉന്നാവോ പെണ്‍കുട്ടിയെ വാര്‍ഡിലേയ്ക്ക് മാറ്റി
ഒരു മാസത്തെ ചികിത്സകള്‍ക്കു ശേഷമാണ് പെണ്‍കുട്ടി അപകടനില തരണംചെയ്തത്
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ഡല്‍ഹി എയിംസില്‍ ചികിത്സയിലുള്ള ഉന്നാവോ പെണ്‍കുട്ടിയെ അപകടനില തരണം ചെയ്തതിനാല്‍ വാര്‍ഡിലേയ്ക്ക് മാറ്റി. പെണ്‍കുട്ടിയെ എയിംസില്‍ പ്രവേശിപ്പിക്കുമ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
ജൂലൈ 28ന് പെണ്‍കുട്ടിയെ വാഹനം ഇടിച്ചതിനെത്തുടര്‍ന്ന് പരിക്കേറ്റത്. ഒരു മാസത്തെ ചികിത്സകള്‍ക്കു ശേഷമാണ് പെണ്‍കുട്ടി അപകടനില തരണംചെയ്തത്.
പെണ്‍കുട്ടിയുടെ അഭിഭാഷകനും എയിംസില്‍ ചികിത്സയിലാണ്. വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ലക്‌നോവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നിന്നും എയിംസില്‍ എത്തിച്ചത്.
കേസില്‍ സിബിഐ ഇതുവരെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രമേ മൊഴി എടുക്കുവെന്നാണ് അറിയുന്നത്.
ജൂലൈ 28നാണ് പെണ്‍കുട്ടിയും അഭിഭാഷകനും സംഘവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ അപകടത്തില്‍ മരിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.