ഗവർണറുടെ അധികാരം വെട്ടിക്കുറസിച്ചുകൊണ്ടുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ
യുജിസി ചട്ടങ്ങൾ ബിൽ വിരുദ്ധമല്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു സഭയെ അറിയിച്ചു. ഉന്നത വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനാണ് രണ്ടംഗങ്ങളെ അധികമായി നിയോഗിച്ചത്. ഭരണഘടനാ വിരുദ്ധമല്ല. സർവകലാശാല നിയമ ഭേദഗതിക്ക് സർക്കാരിന് അധികാരമുണ്ട്. പാനൽ നിയോഗിക്കേണ്ടതും വിസിയെ നിയോഗിക്കേണ്ടതും ചാൻസിലറാണെന്നും മന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം | ഗവർണറുടെ അധികാരം വെട്ടിക്കുറസിച്ചുകൊണ്ടുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിലു എതിപ്പുവാദം തള്ളിയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. സർവകലാശാല നിയമ ഭേദഗതി ബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു.വിസി നിയമനത്തിൽ ഗവർണ്ണർമാർ വഴി ആര്‍എസ്എസ് നോമിനികളെ നിയമിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ.ടി.ജലീൽ ആരോപിച്ചു. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലെ മാറ്റം യുജിസി മാനദണ്ഡത്തിന് വിരുദ്ധമാണെന്ന് പി.സി.വിഷ്ണു നാഥ് ആരോപിച്ചു. ചാൻസിലറുടെ അധികാരം പരിമിതപ്പെടുത്താൻ ആണ് നീക്കമെന്നും ഭേദഗതി ഭരണ ഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ യുജിസി ചട്ടങ്ങൾ ബിൽ വിരുദ്ധമല്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു സഭയെ അറിയിച്ചു. ഉന്നത വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനാണ് രണ്ടംഗങ്ങളെ അധികമായി നിയോഗിച്ചത്. ഭരണഘടനാ വിരുദ്ധമല്ല. സർവകലാശാല നിയമ ഭേദഗതിക്ക് സർക്കാരിന് അധികാരമുണ്ട്. പാനൽ നിയോഗിക്കേണ്ടതും വിസിയെ നിയോഗിക്കേണ്ടതും ചാൻസിലറാണെന്നും മന്ത്രി വ്യക്തമാക്കി.സർവകലാശാലകളുടെ നിയമനിർമ്മാണത്തിന് സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് നിയമമന്ത്രി പി.രാജീവും പറഞ്ഞു. സഭയുടെ അധികാരത്തെ വെല്ലുവിളിക്കുന്നതാണ് തടസവാദം. സംസ്ഥാന സർവകലാശാലകൾ യുജിസി ചട്ടങ്ങൾ അനുസരിക്കണമെന്നത് നിർബന്ധമല്ല. മാർഗ നിർദേശക സ്വഭാവം മാത്രമാണ്. നിയമ ഭേദഗതിക്ക് നിയമ സഭയ്ക്ക് അധികാരം ഉണ്ടെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും നിയമമന്ത്രി ചൂണ്ടിക്കാട്ടി.
തുടർന്ന് ബിൽ അവതരണത്തിന് നിയമ പ്രശ്‍നം ഇല്ലെന്നു സ്പീക്കർ റൂളിംഗ് നല്‍കി. പ്രതിപക്ഷത്തിന്റ തടസ വാദങ്ങൾ സ്പീക്കര്‍ തള്ളി.നിയമഭേദഗതിയനുസരിച്ച് വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സർച്ച് കമ്മിറ്റിക്ക് പകരം സർക്കാറിന് നിയന്ത്രണമുള്ള അഞ്ച് അംഗ സമിതി വരും.ചട്ടപ്രകാരം മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയാണ് വൈസ് ചാൻസലറെ നിയമിക്കേണ്ടത്. നിലവിൽ ഒരു യുജിസി പ്രതിനിധി, ഒരു ഗവര്‍ണറുടെ പ്രതിനിധി, സര്‍ക്കാര്‍ പ്രതിനിധി എന്ന രീതിയിലാണ് സെര്ച്ച് കമ്മിറ്റി രൂപീകരിക്കുന്നത്. സെര്‍ച്ച് കമ്മിറ്റിിയൽ രണ്ട് സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി