മുനമ്പം പ്രശനം കോടതി വഴി തന്നെ പരിഹാരം കാണണം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു
വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്നും നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് തിരുത്തുകയാണ് സര്‍ക്കാരെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജുപറഞ്ഞു

തിരുവനന്തപുരം | മുനമ്പം പ്രശ്നനത്തിന് നിയമ വഴിയിലൂടെ തന്നെ പരിഹാരം കാണേണ്ടി വരുമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു. കോടതിയിൽ നിയമ പോരാട്ടം തുടരുന്ന വേളയിൽ വഖഫ് ഭേദഗതി മുനമ്പം ജനതക്ക് നീതി ലഭിക്കാൻ ഇടയാക്കുമെന്നും കിരൺ റിജിജു പറഞ്ഞു.വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്നും നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് തിരുത്തുകയാണ് സര്‍ക്കാരെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജുപറഞ്ഞു. വഖഫ് ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യം ഇല്ലെങ്കിലും മുനമ്പം കേസ് സെറ്റിൽ ചെയ്തതല്ലാത്തതിനാൽ ഭേദഗതി ഗുണം ചെയ്യുമെന്നും കിരൺ റിജിജു പ്രതികരിച്ചു.മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്ത് എവിടെയും ആവർത്തിക്കില്ലെന്നും മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. മുനമ്പത്തുകാർക്ക് നീതി കിട്ടുമെന്ന് ഉറപ്പാക്കും.മുനമ്പം വിഷയത്തിൽ കേരള സർക്കാരിനോട് അഭ്യർഥനയുണ്ട്. അടിയന്തരമായി ജില്ലാ കളക്ടറോട് സർവേ കമ്മീഷണർ എടുത്ത മുഴുവൻ നടപടികളും പുന പരിശോധിക്കാൻ നിർദ്ദേശിക്കണമെന്ന് കിരണ്‍ റിജിജു ആവശ്യപ്പെട്ടു. എൽഡിഎഫും യുഡിഎഫും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കരുത്. മുനമ്പത്ത് നീതി നടപ്പാക്കുകയാണ് വേണ്ടത്. ഒരു സമുദായത്തെയും വോട്ടു ബാങ്കായി മാത്രം കാണരുത്. കോൺഗ്രസിന്‍റെയും കമ്യൂണിസ്റ്റിന്‍റെയും വോട്ടുബാങ്കായി മുസ്ലിം സമുദായം മാറരുതെന്നും കിരണ്‍ റിജിജു പറഞ്ഞു.
മുനമ്പത്തെ ജനങ്ങൾ നിയമപോരാട്ടം തുടരേണ്ടി വരുമെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു സൂചിപ്പിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ നിയമ വഴിയിലൂടെ തന്നെ പരിഹാരം കാണണം. വഖഫ് ട്രിബ്യൂണലിന്‍റെ അധികാരങ്ങളിലും ഘടനയിലും നിയമ ഭേദഗതി മാറ്റം വരുത്തിയിട്ടുണ്ട്. അതിനാൽ ട്രിബ്യൂണൽ ഉത്തരവെതിരായാലും മുനമ്പത്തെ ജനങ്ങൾക്ക് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാനാവും. മുനമ്പത്തെ പ്രശ്നങ്ങള്‍ കോടതി വഴിയെ പരിഹരിക്കപ്പെടുകയുള്ളുവെന്ന് സാങ്കേതികമായി പറയാനാകുമെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജുജു പറഞ്ഞു.
അതേ സമയം ചർച്ച് ബിൽ പരിഗണനയിൽ ഇല്ലെന്നും മന്ത്രി പ്രതികരിച്ചു.വഖഫ് ഭേദഗതി ബിൽ നിയമമാകുന്നതോടെ കോടതികളും വഖഫ് ട്രൈബ്യൂണലും കയറി ഇറങ്ങാതെ തന്നെ തങ്ങളുടെ അവകാശങ്ങൾ പുനസ്ഥാപിക്കപ്പെടും എന്ന പ്രതീക്ഷയിലായിരുന്നു മുനമ്പം നിവാസികൾ. ബിജെപി നേതാക്കളിൽ നിന്ന് അത്തരത്തിൽ ഉറപ്പ് ലഭിച്ചതായും മുനമ്പം നിവാസികൾ ചൂണ്ടി കാട്ടിയിരുന്നു. എന്നാൽ മുമ്പ് അപ്പീൽ നൽകാൻ കഴിയാത്ത വ്യവസ്ഥകൾ അടക്കം ഒഴിവാക്കപ്പെട്ടതിനാൽ സുപ്രീം കോടതിയിൽ അടക്കം നിയമ പോരാട്ടം തുടരാൻ കഴിയും എന്നാണ് ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു വിശദീകരിക്കുന്നത്. ആ സമയം ഞങ്ങൾ മുനമ്പം നിവാസികൾക്ക് ഒപ്പം നിൽക്കും. വഖഫ് ട്രൈബ്യൂണലിലും വഖഫ് ബോർഡിലും പുതിയ ഭേദഗതിയോടെ മാറ്റം വരും. ഈ മാറ്റങ്ങളെല്ലാം കേസ് നടത്തിപ്പിൽ മുനമ്പം നിവാസികൾക്ക് തുണയാകും എന്നും കിരൺ റിജിജു പറഞ്ഞു.
വഖഫ് ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യം ഇല്ല എന്നത് മുനമ്പം വിഷയത്തെ ബാധിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നിലവിൽ തീർപ്പാക്കിയ കേസുകൾ തീർപ്പാക്കിയത് തന്നെയാണ്. മുനമ്പം കേസ് തീർപ്പാക്കിയതല്ലാത്തതിനാൽ മുൻകാല പ്രാബല്യം ഇല്ലാത്തത് ബാധകമല്ല. വാർത്ത സമ്മേളനത്തിന് ശേഷം വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി കിരൺ റിജിജു കൂടിക്കാഴ്ച നടത്തി.
അതേസമയം, കേന്ദ്രമന്ത്രി കിരൺ റിജിജുവിൻ്റെ വാക്കുകൾ കേട്ട് ഞെട്ടിപ്പോയെന്ന് മുനമ്പം സമരസമിതി കൺവീനർ ജോസഫ് ബെന്നി പ്രതികരിച്ചു. ഭേദഗതിയിലൂടെ ശാശ്വത പരിഹാരം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. എവിടെ നിന്നാണ് ഞങ്ങൾക്ക് നീതി ലഭിക്കുന്നതെന്നും എത്ര നാൾ നിയമപോരാട്ടം നടത്തണമെന്നും ജോസഫ് ബെന്നി ചോദിച്ചു.