കളമശേരി സ്ഫോടനം അതീവ ദുഃഖകരവും നടുക്കം ഉണ്ടാക്കുന്നതുമായ സംഭവം എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. NIA, NSG ടീമുകൾ സ്ഥലത്തെത്തി. ഭീകരവാദ പ്രവർത്തനങ്ങൾ ക്രൈസ്തവ കൂട്ടായ്മകൾക്കെതിരായി ആരാണ് ചെയ്യുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. അന്വേഷണത്തിനുശേഷം വിവരങ്ങൾ പുറത്തുവരുമ്പോൾ കൂടുതൽ പ്രതികരിക്കും

0

ഡൽഹി | കളമശേരിയിലെ യഹോവാ സാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ സ്ഫോടനം അതീവ ദുഃഖകരവും നടുക്കം ഉണ്ടാക്കുന്നതുമായ സംഭവം എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ എത്തുന്നത് അസ്വസ്ഥത ഉണ്ടാക്കുന്ന സംഭവം. വിഷയത്തെപ്പറ്റി മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച ആളുകളെ കണ്ടെത്താൻ നടപടി ഉണ്ടാകണമെന്നും പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ആവശ്യമായ നടപടിയെടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു

സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. NIA, NSG ടീമുകൾ സ്ഥലത്തെത്തി. ഭീകരവാദ പ്രവർത്തനങ്ങൾ ക്രൈസ്തവ കൂട്ടായ്മകൾക്കെതിരായി ആരാണ് ചെയ്യുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. അന്വേഷണത്തിനുശേഷം വിവരങ്ങൾ പുറത്തുവരുമ്പോൾ കൂടുതൽ പ്രതികരിക്കും.

സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക റിപ്പോർട്ട് തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു.മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഫോടനത്തെ കുറിച്ച് മുഖ്യമന്ത്രിയിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. സംഭവത്തിൽ കേന്ദ്രം റിപ്പോർട്ട് തേടിയിട്ടുണ്ട്.എൻഎസ്ജി സംഘം കേരളത്തിലേക്കെത്തും. എൻഐഎ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും.സംഭവത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി പരിശോധനയ്ക്ക് സർക്കാർ നിർദേശിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന നടക്കുന്നു. തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ ബോംബ് സ്‌ക്വഡിന്റെ പരിശോധന നടന്നു.അപകടത്തിൽ പരിക്കേറ്റ 4പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. രണ്ടുപേരിൽ ഒരാൾ കുട്ടിയാണ്. ഇരുവർക്കും 60 ശതമാനത്തിൽ കൂടുതൽ പൊള്ളൽ ഏറ്റിട്ടുണ്ട്

You might also like

-