ഉന്നത കുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യണം കേന്ദ്രമന്ത്രി സുരേഷ്ഗോപി
കേരളം നിലവിളിക്കാതെ കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കണമെന്നും ചുമ്മാ പുലമ്പൽ നടത്തിയാൽ പോരാ എന്നും സുരേഷ് ഗോപി പറഞ്ഞു.
ഡൽഹി | ഉന്നത കുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി.എങ്കിൽ അവരുടെ കാര്യത്തിൽ ഉന്നമതി ഉണ്ടാകും. അത്തരം ജനാതിപത്യ മാറ്റങ്ങൾ ഉണ്ടാകണം.തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഡൽഹിയിലെ ഒരു പരുപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. ഓരോ വകുപ്പുകൾക്കാണ് ബജറ്റ് വകയിരുത്തിയത്. അവിടെ കേരളം, ബിഹാർ എന്ന് തരം തിരിച്ച് കണ്ടിട്ടില്ല. കേരളം നിലവിളിക്കാതെ കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കണമെന്നും ചുമ്മാ പുലമ്പൽ നടത്തിയാൽ പോരാ എന്നും സുരേഷ് ഗോപി പറഞ്ഞു.
“ബജറ്റ് പൂർണമായും തൃപ്തികരമാണ്.പോരായ്മകൾ ഉണ്ടെങ്കിൽ അതിൻ്റെ വലിയ തിരുത്തൽ ബജറ്റിൽ ഉണ്ടായി.താഴെത്തട്ടിനെ മാത്രമല്ല ബജറ്റ് പരിഗണിക്കേണ്ടത്,എല്ലാവർക്കും അവകാശപ്പെട്ടതാണ്.മധ്യവർഗ്ഗത്തിന് ഒരു കാലത്തും പരിഗണന ലഭിക്കാറില്ലനിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ജനങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു.ജോൺ ബ്രിട്ടാസ് രാജ്യസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്.”
ആദിവാസിവകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്നും വകുപ്പ് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.