വയനാട്ടിലേക്ക് സഹായമെത്തിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
ഭക്ഷ്യധാന്യങ്ങള്‍ അടക്കമുള്ള അവശ്യ വസ്തുക്കളാണ് സ്‌മൃതി ഇറാനിയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് എത്തിച്ചത്
ന്യൂ ഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ പ്രതിസന്ധി നേരിടുന്ന വയനാട്ടിലേക്ക് സഹായമെത്തിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭക്ഷ്യധാന്യങ്ങള്‍ അടക്കമുള്ള അവശ്യ വസ്തുക്കളാണ് സ്‌മൃതി ഇറാനിയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് എത്തിച്ചത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമാണ് വയനാട്.സ്‌മൃതി ഇറാനിയുടെ മണ്ഡലമായ അമേഠിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭക്ഷ്യധാന്യങ്ങള്‍, സാനിറ്റൈസറുകള്‍, മാസ്‌കുകള്‍ തുടങ്ങിയ അവശ്യ വസ്തുക്കള്‍ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിലേക്ക് സ്‌മൃതി ഇറാനി സഹായമെത്തിച്ചത്.
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ അമേഠി സ്വദേശികളടക്കമുള്ളവര്‍ കുടുങ്ങിക്കിടക്കുകയാണ്. ഈ സംഭവം ബിജെപി പ്രാദേശിക നേതൃത്വം സ്‌മൃതി ഇറാനിയെ ധരിപ്പിച്ചിരുന്നു. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.