എൻഎച്ച് 66 നിർമാണത്തിലെ അപാകതകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയെന്ന് ,പി എ മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിയും സാധ്യമായ എല്ലാ ഇടപെടലുകളും നടത്തി സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം. 2025 ഡിസംബറിൽ തന്നെ പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന ഉറപ്പ് കിട്ടിയിട്ടുണ്ട്. 2026 ലെ പുതുവർഷ സമ്മാനമാകും ഇത്. സർക്കാരിനൊപ്പം കേന്ദ്രമുണ്ടാകുമെന്നും മന്ത്രി റിയാസ് പറഞ്ഞു.

Union Minister Nitin Gadkari has assured that steps will be taken to prevent the repetition of defects in the construction of NH 66, says PA Muhammad Riyazഡൽഹി |കേന്ദ്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാത നിർമ്മാണത്തിലെ ദൗർഭാഗ്യകമായ സംഭവങ്ങൾ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്​ഗരിയുമായുള്ള ചർച്ചയിൽ ഉണ്ടായി . 360 മീറ്റർ വയഡക്ട് നിർമ്മിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. നിർമാണത്തിലെ അപാകതകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയെന്നും റിയാസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. എൻഎച്ച് 66 യാഥാർത്ഥ്യമാകില്ലെന്ന വാദങ്ങളെ സർക്കാർ നിഷ്പ്രഭമാക്കി. സംസ്ഥാന സർക്കാറും, മുഖ്യമന്ത്രിയും സാധ്യമായ എല്ലാ ഇടപെടലുകളും നടത്തി സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം. 2025 ഡിസംബറിൽ തന്നെ പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന ഉറപ്പ് കിട്ടിയിട്ടുണ്ട്. 2026 ലെ പുതുവർഷ സമ്മാനമാകും ഇത്. സർക്കാരിനൊപ്പം കേന്ദ്രമുണ്ടാകുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
‘ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ കുറിച്ച് ചര്‍ച്ചയില്‍ ഉയര്‍ന്നു. വയഡക്ട് നിര്‍മ്മിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി. കൂരിയാട് റോഡ് തകര്‍ന്ന ഭാഗത്ത് കരാര്‍ കമ്പനിയെ തുടര്‍ നടപടികളില്‍ നിന്ന് വിലക്കി. മറ്റ് ഇടങ്ങളില്‍ വിള്ളല്‍ ഉള്ള കാര്യം ഫോട്ടോ സഹിതം നേരത്തെ അറിയിച്ചതാണ്. നിര്‍മ്മാണത്തില്‍ അപാകത ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ച് ഇടപെടുമെന്നും ഉറപ്പുനല്‍കി. അത് ഇന്നും ധരിപ്പിച്ചു’, മുഹമ്മദ് റിയാസ് പറഞ്ഞു

തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് കേന്ദ്രാനുമതിയായി. ഇതിൻ്റെ നിർമ്മാണത്തിനായി ജൂലായ് അവസാനം ഉത്തരവിറങ്ങും. പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് ജൂലായ് അവസാനത്തോടെ അംഗീകാരമാകും. കൊല്ലം ചെങ്കോട്ട ഗ്രീൻഫീൽസ് പദ്ധതിക്ക് സെപ്റ്റംബറോടെ ഉത്തരവാകുമെന്നും കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട റോഡ് വികസനത്തിനും അനുമതി കിട്ടുമെന്നും മന്ത്രി അറിയിച്ചു.കടമെടുപ്പ് പരിധി പ്രശ്നം പരിഹരിക്കാൻ ഇടപെടൽ തേടിയിട്ടുണ്ട്. കമ്പനി സ്വന്തം ചെലവിൽ കൂരിയാട് നിർമ്മാണം നടത്തും. ജലാശയങ്ങളിലെ മണ്ണ് എല്ലാ പരിശോധനയും നടത്തിയ ശേഷമേ റോഡ് നിർമ്മാണത്തിന് നൽകൂ. ഗുണമേന്മ ഉറപ്പ് വരുത്തും. ഇറിഗേഷൻ, ഇൻലൻഡ് നാവിഗേഷൻ വകുപ്പും, എൻഎച്ച്എഐയുമാണ് ഗുണമേന്മ പരിശോധിക്കേണ്ടത്. എൻഎച്ച് 66 ൽ ബൈക്ക്, ഓട്ടോറിക്ഷ അടക്കം ചെറു വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകുമോയെന്ന് പിന്നീട് വ്യക്തമാക്കാം. ആദ്യം നിർമ്മാണം പൂർത്തിയാക്കട്ടെ. കുരിയാട് സന്ദർശിക്കാത്തത് വിവാദമാക്കേണ്ട കാര്യമില്ല. എല്ലാ ഇടപെടലുകളും നടത്തിയിട്ടുണ്ട്. സന്ദർശനത്തിലല്ല കാര്യമെന്നും വിഷയം പരിഹരിക്കുന്നതിലാണെന്നും മന്ത്രി പറ‍ഞ്ഞു.

You might also like

-