കൊവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനത്തെത്തും
കേരളത്തിലെത്തുന്ന സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനും എന്‍സിഡിസി മേധാവി ഡോ. എസ്.കെ സിങും സംഘത്തിലുണ്ടാകും
ഡൽഹി :.ഈ മാസം 16, 17 തിയതികളിലായാണ് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ സന്ദര്‍ശനം. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നാല്പത് ശതമാനം കേസുകളും കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് പത്ത് ശതമാനത്തില്‍ മുകളില്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം.
കേരളത്തിലെത്തുന്ന സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനും എന്‍സിഡിസി മേധാവി ഡോ. എസ്.കെ സിങും സംഘത്തിലുണ്ടാകും. നേരത്തെ കേന്ദ്രത്തില്‍ നിന്നുള്ള സംഘം കേരളത്തിലെത്തി എട്ടുജില്ലകള്‍ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനം കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന വിമര്‍ശനവും സംഘം മുന്നോട്ടുവച്ചിരുന്നു. രോഗവ്യാപനം കൂടുതലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേന്ദ്രസംഘം സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.