എസ്എഫ്ഐ കരിങ്കൊടി കേന്ദ്രം ഇടപെട്ടു ! ആരിഫ് മുഹമ്മദ് ഖാന് “ഇസഡ് പ്ലസ്” സുരക്ഷ

സെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. എസ്എഫ്ഐ പ്രതിഷേധത്തിനിടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ ഫോണിൽ വിളിച്ചാണ് ഗവർണർ പരാതി അറിയിച്ചത്

0

തിരുവനതപുരം | കൊല്ലത്ത് എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധത്തെ തുടർന്നുണ്ടായ നാടകീയ രംഗങ്ങൾക്ക് പിന്നാലെ ഗവർണർക്ക്കനത്ത കേന്ദ്ര സുരക്ഷ. ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് സുരക്ഷ ഒരുക്കാൻ തീരുമാനം. ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് പരാതി ഉന്നയിച്ചതിനെ തുടർന്നാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് രാജ്ഭവനെ ഇക്കാര്യം അറിയിച്ചത്.

Kerala Governor
@KeralaGovernor

Union Home Ministry has informed Kerala Raj Bhavan that Z+ Security cover of CRPF is being extended to Hon’ble Governor and Kerala Raj Bhavan :PRO,KeralaRajBhavan

ഏറ്റവും ഉയര്‍ന്ന ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. എസ്എഫ്ഐ പ്രതിഷേധത്തിനിടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ ഫോണിൽ വിളിച്ചാണ് ഗവർണർ പരാതി അറിയിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി എസ്എഫ്‌ഐയുടെ അക്രമ സമരംമൂലം ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഗവർണർ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. പിന്നാലെ ഗവർണറുടെ പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

Z+ വിഭാഗം സുരക്ഷയിൽ 10+ NSG കമാൻഡോകളും പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 55 പേരുടെ സുരക്ഷായാണ് .Z+ സുരക്ഷാ 

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവർണർക്ക് സിആർപിഎഫ് Z പ്ലസ് സുരക്ഷ ഒരുക്കും. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ച് എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയ അതിക്രമങ്ങളെ പറ്റി ഗവർണറോട് വിശദീകരണം തേടി. ഇതിന് പിന്നാലെയാണ് കേന്ദ്രസുരക്ഷ ഏർപ്പെടുത്തിയ കാര്യം രാജ്ഭവൻ തന്നെയാണ് അറിയിച്ചത്. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിഷേധത്തെ കുറിച്ച് ആരാഞ്ഞു. കൊല്ലം നിലമേലിൽ വച്ചായിരുന്നു എസ്എഫ്‌ഐ പ്രവർത്തകർ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചത്. പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടിവരെ കരുതൽ കസ്റ്റഡിൽ എടുത്തില്ലായെന്ന് പോലീസിനോട് ചോദിച്ചുകൊണ്ടായിരുന്നു ഗവർണർ റോഡരികിലിരുന്ന് പ്രതിഷേധിച്ചത്.

സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാർ മാത്രമാണ് എസ്എഫ്ഐക്കാരെന്നും പൊലീസിന് ഇവിടെ യാതൊരുവിധ റോളുമില്ല എന്നും അദ്ദേഹം പറഞ്ഞു. 17 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന്റെ എഫ്‌ഐആർ കൈവശമുണ്ടെന്നും ഇത് കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു.എഫ്‌ഐആർ കണ്ട് ബോധ്യപ്പെട്ടതിന് ശേഷമായിരുന്നു ഗവർണർ രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പ്രതിഷേധം അവസാനിപ്പിച്ചത്. 17 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് തനിക്കെതിരെയുള്ള അക്രമങ്ങളുടെ സൂത്രധാരകൻ എന്ന് ഗവർണ്ണർ പറഞ്ഞു

‘നിയമം ലംഘിക്കുന്നവർക്ക് സംരക്ഷണം നൽകാൻ പൊലീസിന് നിർദേശം നൽകുന്നതും മുഖ്യമന്ത്രിയാണ്. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ നിരവധി ക്രമിനൽ കേസുകളാണ് നിലവിലുള്ളത്. ഇതിൽ 40 ലധികം കേസുകളാണ് കോടതികളിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. പാർട്ടി നൽകുന്ന ദിവസ വേദനത്തിന് ജോലി ചെയ്യുന്നവരാണ് ഈ പ്രവർത്തകർ. വരുക, കരിങ്കൊടി കാണിക്കുക, കാറിൽ അടിക്കുക, തിരിച്ചുവന്ന് പ്രതിഫലം വാങ്ങുക. ഇതാണ് അവരുടെ ജോലി. ഇപ്പോൾ 17പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിഷേധിച്ചവർ 50പേരിൽ കൂടുതലുണ്ടായിരുന്നു. പക്ഷേ, ഞാനീ എഫ്‌ഐആർ അംഗീകരിക്കുകയാണ്’-അദ്ദേഹം പറഞ്ഞു.

You might also like

-