കേരളത്തിലെ സാഹചര്യം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ജനങ്ങൾക്കാവശ്യമായ എല്ലാവിധ പിന്തുണകളും കേന്ദ്ര സർക്കാർ നൽകുമെന്നും രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അമിത് ഷാ അറിയിച്ചു

0

ഡൽഹി: അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സാഹചര്യം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങൾക്കാവശ്യമായ എല്ലാവിധ പിന്തുണകളും കേന്ദ്ര സർക്കാർ നൽകുമെന്നും രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അമിത് ഷാ അറിയിച്ചു. ഏവരുടെയും സുരക്ഷയ്‌ക്കായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.

Amit Shah
@AmitShah

അതേസമയം സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒരു ജില്ലയിലും ജാഗ്രതാനിര്‍ദേശം ഇല്ല. ബുധനാഴ്ചയും വ്യാഴാഴ്ചയും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച 10 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയത്. 24 മണിക്കൂറില്‍ 115.5 സെന്റിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

You might also like

-