വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടി

അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പരിശോധയ്ക്കായി എത്തിയവരെ പെൺകുട്ടികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പരിശോധന നടത്തിയവരെ വിദ്യാർത്ഥിനികൾ തിരിച്ചറിഞ്ഞത്. ഇവർ കോളജ് അധികൃതരാണോ ഏജൻസി വഴി പരിശോധനയ്ക്ക് എത്തിയവരാണോ എന്ന് അന്വേഷിച്ചുവരികയാണ്.

0

ഡൽഹി | നീറ്റ് പരീക്ഷയ്ക്കെത്തിയ (NEET)വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടി. അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പരിശോധയ്ക്കായി എത്തിയവരെ പെൺകുട്ടികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പരിശോധന നടത്തിയവരെ വിദ്യാർത്ഥിനികൾ തിരിച്ചറിഞ്ഞത്. ഇവർ കോളജ് അധികൃതരാണോ ഏജൻസി വഴി പരിശോധനയ്ക്ക് എത്തിയവരാണോ എന്ന് അന്വേഷിച്ചുവരികയാണ്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പരാതി. പുതിയതായി അഞ്ച് വിദ്യാര്‍ത്ഥികള്‍ കൂടിയാണ് പരാതി നല്‍കിയത്. എല്ലാ വിദ്യാര്‍ത്ഥികളുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കോളജിൽ എത്തിയ സൈബർ പൊലീസ് സംഘം പരിശോധനയുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. വിദ്യാർത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച സ്വകാര്യ ഏജൻസിയിലെ ആളുകൾക്ക് എതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിച്ചതിനും കേസെടുത്തു. ഏജൻസി ജീവനക്കാരെ കോളജ് അധികൃതരെയും കൊട്ടാരക്കര ഡിവൈഎസ്‍പി ചേദ്യം ചെയ്തു. നീറ്റ് കൊല്ലം സിറ്റി കോ ഓർഡിനേറ്റർ എന്നിവർ സംഭവം നിഷേധിക്കുകയാണ്. എന്നാൽ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചിട്ടുണ്ട് എന്നാണ് പൊലീസിന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. തിരുവനന്തപുരത്തെ സ്റ്റാർ ട്രെയിനിങ് എന്ന സ്വകാര്യ ഏജന്‍സിയെ ആയിരുന്നു പരീക്ഷയുടെ സുരക്ഷാ ചുമതല ഏൽപ്പിച്ചിരുന്നത്. ഇവർ ഇത് കരുനാഗപ്പള്ളി സ്വദേശിക്ക് ഉപകരാർ നൽകി. ഈ ഉപകാരരാറുകാരൻ നിയോഗിച്ച ഒരു പരിശീലനവും ഇല്ലാത്ത ആളുകളാണ് പെൺകുട്ടികളെ അവഹേളിച്ചത്.

ചടയമംഗലത്തെ മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫൊർമേഷൻ ടെക്നോളജിയിലെ പരീക്ഷാ കേന്ദ്രത്തിലാണ് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചത്. നീറ്റ് പരീക്ഷ എഴുതാൻ എത്തിയ നൂറിലധികം പെണ്‍കുട്ടികളുടെ അടിവസ്ത്രം ഇത്തരത്തില്‍ അഴിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി വിദ്യാര്‍ഥിനികള്‍ പറഞ്ഞു. പരീക്ഷയ്ക്ക് ശേഷം കൂട്ടിയിട്ട നിലയാണ് അടിവസ്ത്രങ്ങള്‍ ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു. മെറ്റൽ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് വിശദീകരണം.സംഭവത്തിൽ ഏജൻസിയിലെ വനിതാ ജീവനക്കാർക്കെതിരെ ഇന്നലെ തന്നെ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സംഭവത്തിൽ ഉന്നവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അപലപിച്ചിരുന്നു. കേന്ദ്ര വിദ്യഭ്യാസമന്ത്രിയ്ക്കും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും കത്തയച്ചതായി മന്ത്രി അറിയിച്ചു. പ്രഥമദൃഷ്ട്യാ കോളജ്‌ അധികൃതർക്ക് പങ്കുള്ളതായി കരുതുന്നില്ല. നടപടിയെടുക്കാൻ മൂന്ന് പരാതികൾ തന്നെ ധാരാളമെന്നും ആർ ബിന്ദു പറഞ്ഞു.അതേസമയം, പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. വിദ്യാർഥി സംഘടനകൾ കൊല്ലം ചടയമംഗലം കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി പ്രതിപക്ഷം വിഷയം പാർലമെന്‍റിൽ ഉന്നയിക്കും. എൻകെ പ്രേമചന്ദ്രൻ, കെ മുരളീധരൻ , ഹൈബി ഈഡൻ എന്നിവരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

You might also like

-