ആയുധങ്ങളുമായി അജ്ഞാതബോട്ട് രാമേശ്വരത്തേക്ക് ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്നാട് തീരങ്ങളില്‍ കര്‍ശനജാഗ്രത!

ചെന്നൈ, കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷാ സംഘത്തെ നിയോഗിച്ചു.

0

രാമേശ്വരം : ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം. തമിഴ്‌നാട് തീരത്ത് അതീവ സുരക്ഷയേർപ്പെടുത്തി.വിവരം കേരളത്തിന് കൂടി കൈമാറിയിട്ടുണ്ടെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു .ആയുധങ്ങളുമായി അജ്ഞാതബോട്ട് രാമേശ്വരത്തേക്ക് എത്തുന്നുവെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്നാട് തീരങ്ങളില്‍ കര്‍ശനജാഗ്രത. കോസ്റ്റുഗാര്‍ഡ് അടക്കം സേനകള്‍ കടലില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. ചെന്നൈ, കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷാ സംഘത്തെ നിയോഗിച്ചു. തന്ത്രപ്രധാന മേഖലകളിൽ ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. തീരമേഖലകളിലേക്കുള്ള പ്രധാന റോഡുകളിലും പരിശോധന ശക്തമാക്കി.നേരത്തെ, കഴിഞ്ഞ ദിവസങ്ങളില്‍ ചില ആളുകളെ ഇന്ത്യന്‍ തീരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ശ്രീലങ്കയില്‍ നിന്നുള്ള അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘമായിരുന്നു അതില്‍ ഒന്ന്. മറ്റൊന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവും. ഇവരുമായി ബന്ധപ്പെട്ടവരാണ് ആയുധങ്ങളുമായി ബോട്ടുകളില്‍ എത്തുന്നതെന്നാണ് കരുതുന്നത്.

അതേസമയം, ഏത് തീവ്രവാദ സംഘടനയിൽപ്പെട്ടവരാണു ബോട്ടിലുള്ളതെന്ന് ഇനിയും സ്ഥിരികരിച്ചിട്ടില്ല. തമിഴ്നാട്ടിലെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരള തീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു.

You might also like

-